ഒടയംചാല്‍ വാര്‍ത്ത മലബാർബീറ്റ്സ് വാർത്തകൾ

കോടോം- ബേളൂര്‍ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു.

രാജപുരം: പട്ടികജാതി വര്‍ഗ വികസനത്തിന് പ്രാമുഖ്യം നല്‍കി കോടോം ബേളൂര്‍ പഞ്ചായത്ത് ബജറ്റ്. പഞ്ചായത്തിലെ 105 ഓളം കോളനികളെ മാതൃകാ ഗ്രാമങ്ങളാക്കും. ഇതിനായി ഒരു കോടി അന്‍പതു ലക്ഷം രൂപ വകയിരുത്തി. പഞ്ചായത്തില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളും ആദിവാസി പഠന കേന്ദ്രത്തിനും നിര്‍ദേശം. മുഴുവന്‍ വാര്‍ഡുകളും പ്ലാസ്റ്റിക് മുക്തമാക്കാന്‍ ശ്രമം നടത്തും. അങ്കണവാടി കുട്ടികളുടെ പോഷകാഹാരത്തിന് 30 ലക്ഷം മാറ്റിവച്ചു. സേവന മേഖലയ്ക്ക് 10,78, 36,000 രൂപ മാറ്റി വച്ചിട്ടുണ്ട്. ചുരുക്കത്തില്‍ 25, 58,09,308 രൂപ വരവും, 24,63, 68,500 രൂപ ചെലവും 94,40,808 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് പി.എല്‍.ഉഷ അവതരിപ്പിച്ചത്. പ്രസിഡന്റ് സി.കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. പഞ്ടായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എ.സി. മാത്യു, കെ.ഭൂപേഷ്, ടി.വി. ഉഷ, അംഗങ്ങളായ മുസ്തഫ തായന്നൂര്‍, സി. കുഞ്ഞമ്പു, അനീഷ് കുമാര്‍, സജിത ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.