മലബാർബീറ്റ്സ് വാർത്തകൾ രാജപുരം വാർത്ത.

സിസ്റ്റര്‍ സൗമ്യയ്ക്ക് സെന്റ്പയസ് ടെന്‍ത് ഫാമിലിയുടെ യാത്രാ മംഗളങ്ങള്‍.

രാജപുരം: മലയോര മേഖലയിലെ അറിവിന്റെ നെടുന്തൂണായ സെന്റ്പയസ് ടെന്‍ത് കോളേജില്‍ 22 വര്‍ഷത്തോളം സുത്യര്‍ഹ സേവനമനുഷ്ഠിച്ച സിസ്റ്റര്‍ സൗമ്യയ്ക്ക് യാത്രാമംഗളങ്ങള്‍. സന്യാസ ജീവിതത്തോടൊപ്പം കുട്ടികളെ അറിവിന്റെ പാതയില്‍ വളര്‍ത്തിക്കൊണ്ട് തന്റെ അധ്യാപന ജീവിതം അതിന്റെ ഉന്നതിയില്‍ എത്തിച്ചിരിക്കുകയാണ് സിസ്റ്റര്‍ സൗമ്യ. ജന്മദിനത്തിന്റെ തിളക്കമാര്‍ന്ന സന്തോഷത്തോടൊപ്പം തന്റെ കുടുംബത്തില്‍ നിന്ന് വേര്‍പിരിയുന്നതിന്റെ നൊമ്പരമാണ് സിസ്റ്ററിന്റെ എടുത്ത് കാണിച്ചിരുന്നത്. വേദിയിലെ ഓരോ വിശിഷ്ഠ വ്യക്തികളും സിസ്റ്ററിന്റെ സേവനത്തെയും പകരം വെക്കാനാവാത്ത വ്യക്തിത്വത്തേയും വാനോളം ഉയര്‍ത്തി. സെന്റ്പയസ് ടെന്‍ത് ഫാമിലിയുടെ അമ്മ എന്നാണ് എല്ലാവരും സൗമ്യ സിസ്റ്ററിനെ വിശേഷിപ്പിക്കുന്നത്. വേര്‍പാടിന്റെ വേദിയിലും വിദ്യാര്‍ഥികളുടെ കലാപ്രകടനങ്ങള്‍ ഏവരിലും പുഞ്ചിരി ഉണര്‍ത്തി. ഉച്ചയ്ക്ക് 12.05ന് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളുടെ നേതൃത്വത്തിലുളള പ്രയര്‍ഡാന്‍സോടുകൂടി പരിപാടി ആരംഭിച്ചു. ശേഷം 22 വര്‍ഷത്തെ സിസ്റ്ററുടെ അധ്യാപന ജീവിതവും സിസ്റ്ററിന്റെ സേവന സന്നദ്ദതയും വേദിയില്‍ അനുസ്മരിച്ചു. തുടര്‍ന്ന് കോളേജ് പ്രന്‍സിപ്പാള്‍ ഡോ. തോമസ് മാത്യു അധ്യക്ഷ പ്രസംഗം നിര്‍വഹിച്ചു. തുടര്‍ന്ന് കോളേജിന്റെ പ്രോഗ്രാം മാനേജര്‍ റവ.ഫാ. അബ്രാഹം പറമ്പേട്ട് അനുഗ്രഹ പ്രദക്ഷിണം നടത്തി. ശേഷം ്ഫിഷറീസ് സര്‍വകലാശാല മുന്‍ രജിസ്ട്രാറും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ ഡോ.എബ്രഹാം ജോസഫ്, സെന്റ് പയസ് ടെന്‍ത് കോളേജ് ലോക്കല്‍ മാനേജര്‍ റവ.ഫാ. ഷാജി വടക്കേത്തൊട്ടിയില്‍ , ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇംഗ്ലീഷ് (എച്ച്.ഒ.ടി) ഡോ. ഹെഡ് മാത്യു, യൂണിയന്‍ ചെയര്‍മാന്‍ നിധീഷ് ജെ, സെന്റ് പയസ് കോളേജ് ഓഫീസ് സൂപ്രണ്ട് സിസ്റ്റര്‍ മെറീന തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. സ്റ്റാഫ് കൗണ്‍സിലിനെ പ്രതിനിധീകരിച്ച് പ്രിന്‍സിപ്പാള്‍ ഡോ. തോമസ് മാത്യുവും, കോളേജിനെ പ്രതിനിധീകരിച്ച് കോളേജ് പ്രോഗ്രാം മാനേജര്‍ റവ. അബ്രാഹം പറമ്പേട്ടും സിസ്റ്റര്‍ക്ക് സ്‌നേഹോപഹാരം നല്‍കി ആദരിച്ചു. തുടര്‍ന്നുളള സിസ്റ്ററിന്റെ മറുപടി പ്രഭാഷണത്തില്‍ ഭരമേല്‍പ്പിച്ച ദൗത്യം പൂര്‍ത്തീകരിച്ചതിലുളള സംതൃപ്തിയും നന്ദി പ്രകടനവും ആയിരുന്നു. കോളേജ് സ്റ്റാഫ് ക്ലബ്ബ് സെക്രട്ടറി ഡോ. ഷിജു ജേക്കബ് നന്ദി അര്‍പ്പിച്ചു.