നിര്യാതരായി മലബാർബീറ്റ്സ് വാർത്തകൾ

പൊള്ളലേറ്റ് ചുളളിക്കരയില്‍ വീട്ടമ്മ മരിച്ചു

രാജപുരം: ഗ്യാസ് ലീക്കായുണ്ടായ തീപിടുത്തത്തില്‍ പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു. ചുള്ളിക്കര ഉള്ളാട്ടില്‍ രാജു ലൂക്കോസിന്റെ ഭാര്യ മിനി (48) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറു മണിയോടെ ചായയുണ്ടാക്കാനായി ഗ്യാസ് ഓണ്‍ ചെയ്തപ്പോള്‍ പിടിക്കുകയായിരുന്നു. പുടം കല്ല് സി എച്ച്‌സിയിലും പിന്നീട് മംഗളുരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ച മിനി വൈകിട്ട് ആറരയോടെ മരിക്കുകയായിരുന്നു. മക്കള്‍: മീര, രമ്യ, രേഷ്മ (മൂവരും ബംഗളൂരു)