പനത്തടി വാർത്ത മലബാർബീറ്റ്സ് വാർത്തകൾ

കാരുണ്യയാത്ര നടത്തിയ മൂകാംബിക ബസ്സിനു ബളാംതോട് പൗരാവലിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

രാജപുരം: കാട്ടൂര്‍ വിദ്യാധരന്റെ ഉടമസ്ഥതയിലുളള മൂകാംബിക ബസ് കാരുണ്യ യാത്ര നടത്തി. ബളാംതോട് താമസിക്കുന്ന ഓട്ടോ ഡ്രൈവറായ വിജേഷ് കുമാറിന്റെ ചികിത്സാ ചിലവിനായാണ് കാരുണ്യ യാത്ര നടത്തിയത്. ബളാംതോട് പൗരാവലിയുടെ നേതൃത്വത്തില്‍ ബസ്സിന് സ്വീകരണം നല്‍കി. ചാമുണ്ഡിക്കുന്ന്, ബന്തടുക്ക, കുറ്റിക്കോല്‍, കുണ്ടംകുഴി, പൊയിനാച്ചി ചെര്‍ക്കള, കാസര്‍ഗോഡ് മുതലായ സ്ഥലങ്ങളിലും ബസിനു സ്വകരണം നല്‍കി.