ഒടയംചാല്‍ വാര്‍ത്ത മലബാർബീറ്റ്സ് വാർത്തകൾ

ഗവ.ആയുര്‍വ്വേദ ഡിസ്‌പെന്‍സറി കോടോം -ബേളൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സൗജന്യ ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി

രാജപുരം: ഗവ.ആയുര്‍വ്വേദ ഡിസ്‌പെന്‍സറി കോടോം -ബേളൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മഴക്കാലരോഗ പ്രതിരോധ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും, സൗജന്യ മരുന്നുവിതരണവും നടത്തി. മെഡിക്കല്‍ ക്യാമ്പുകളുടെ ഉദ്ഘാടനം കോടോം -ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. കുഞ്ഞിക്കണ്ണന്‍ നിര്‍വ്വഹിച്ചു. കോടോം -ബേളൂര്‍ ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഭൂപേഷ് കെ. അദ്ധ്യക്ഷത വഹിച്ചു. കോടോം -ബേളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ, കോടോം -ബേളൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.സി. മാത്യു, 7-ാം വാര്‍ഡ് മെമ്പര്‍ ഇന്ദിര, 9-ാം വാര്‍ഡ് മെമ്പര്‍ പുഷ്പ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. കോടോം -ബേളുര്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. ദിലീപ് സ്വാഗതവും, രാമചന്ദ്രന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.