പനത്തടി വാർത്ത മലബാർബീറ്റ്സ് വാർത്തകൾ

ഓണോത്സവം- 2017 സെപ്തംബര്‍ ഒന്നിന് പനത്തടിയില്‍

രാജപുരം: പനത്തടി പാറക്കാടന്‍ രാമന്‍ നായര്‍ സ്മാരക ലൈബ്രറി റെഡ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലാബ്, വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി, ലയണ്‍സ് ക്ലബ്, ഓട്ടോ-ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍, നാഷണല്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലാബ്, ജനശ്രീ, കുടുംബശ്രീ, പൗരാവലി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സെപ്തംബര്‍ ഒന്നിന് രാവിലെ ഒമ്പതു മുതല്‍ പനത്തടിയില്‍ ഓണാഘോഷം നടക്കും. ഓണോത്സവം 2017 നോട് അനുബന്ധിച്ച് ജില്ലാതല പുരുഷ- വനിത വടംവലി മത്സരം, പൂക്കള മത്സരം എന്നിവ നടത്തും. പരിപാടിവിജയിപ്പിക്കുന്നതിനുവേണ്ടി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. പനത്തടില്‍ ചേര്‍ന്ന സംഘാടകസമിതി യോഗം ഓഫീസ് രക്ഷാധികാരി എം.വി. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പരപ്പ പഞ്ചായത്ത് പ്രസിഡന്റ് പി. രാജന്‍ അധ്യക്ഷത വഹിച്ചു. പനത്തടി പഞ്ചായത്തംഗം എം.സി. മാധവന്‍, ജനശ്രീ പനത്തടി മണ്ഡലം ചെയര്‍മാന്‍ രാജീവ് കണിയാന്തറ, പനത്തടി പാലിയേറ്റീവ് കെയര്‍ സൊസൈറ്റി പ്രസിഡന്റ് സെബാന്‍ കാരക്കുന്നേല്‍,ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ സെക്രട്ടറി സുനീഷ് പനത്തടി, കേരളകോണ്‍ഗ്രസ് (എം) പനത്തടി മണ്ഡലം പ്രസിഡന്റ് ബാബു പാലപ്പറമ്പില്‍, മലനാട് മാര്‍ക്കറ്റംഗ് സൊസൈറ്റി പ്രസിഡന്റ് എം.വി. ഭാസ്‌കരന്‍, ബി. അനില്‍ കുമാര്‍, ജീപ്പ് ഡ്രൈവേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് എസ്.ഗോപി, സി.കൃഷ്ണന്‍നായര്‍, കെ.ജി.സജി എന്നിവര്‍ പ്രസംഗിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ബേബി വടാന സ്വാഗതവും കെ. എന്‍.വേണു നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: എം.വി. കൃഷ്ണന്‍ (രക്ഷാധികാരി), പി.രാജന്‍(ചെയര്‍മാന്‍), ബേബി വടാന പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍), കെ.എന്‍.വേണു (ട്രഷറര്‍), സെബാന്‍ കാരക്കുന്നേല്‍ (പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍).