പനത്തടി വാർത്ത മലബാർബീറ്റ്സ് വാർത്തകൾ

കളളാര്‍ കോണ്‍ഗ്ഗ്രസ് കമ്മിറ്റി രാഷ്ട്രിയ വീശദികരണ യോഗം നടത്തി

രാജപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുധ നയങ്ങള്‍ക്കെതിരെ കളളാര്‍ ടൗണില്‍ രാഷ്ട്രിയ വീശദീകരണ യോഗം നടത്തി. ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് സന്തോഷ് ചാക്കോ അധൃക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഹാരിസ് ബാബു നിലംബൂര്‍ മുഖ്യ പ്രഭാഷണം നടത്തി. വി. കുഞ്ഞിക്കണ്ണന്‍, എം.കെ. മാധവന്‍ നായര്‍, പി.എ ആലി, ത്രേസ്യാമ്മ ജോസഫ്, ടി.കെ നാരായണന്‍, എം. കുഞ്ഞമ്പുനായര്‍, ശ്രിജിത് ചോയ്യംകോട്, എച്ച്. വിഗ്‌നേശ്വര ഭട്ട്, വിനോദ് എടക്കടവ്, സിജോ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. സജി പ്ലാച്ചേരി സ്വാഗതവും, ഗിരിഷ് നീലിമല നന്ദിയും പറഞ്ഞു.