പനത്തടി വാർത്ത മലബാർബീറ്റ്സ് വാർത്തകൾ

കാസര്‍ഗോഡ്- മൈസൂര്‍ കെ എസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിന് മലയോരത്ത് സ്വീകരണം നല്കി

രാജപുരം: കാസര്‍ഗോഡ് നിന്നും പാണത്തൂര്‍ വഴി മൈസൂരിലേക്കു പുതുതായി സര്‍വ്വീസ് ആരംഭിച്ച കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിന് മലയോരത്ത് സ്വീകരണം നല്‍കി. ഓണക്കാലമായതോടെ ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്നും മലയാളികള്‍ക്ക് നാട്ടിലെത്താനും തിരിച്ചു പോകാനും ഏറെ ഉപകരാപ്രദമായ സര്‍വീസ് ആരംഭിക്കാന്‍ പാസഞ്ചഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മന്ത്രിക്കു നിവേദനം നല്കിയിരുന്നു. രാവിലെ 6.15 ന് കാസര്‍ഗോഡ്ഡിപ്പോയില്‍ നിന്നും യാത്ര തിരിച്ച് ഉച്ചയ്ക്ക് രണ്ടിന് മൈസൂരില്‍ എത്തുകയും തിരിച്ച് 2.30 ന് കാസര്‍ഗോഡയ്ക്കു മടക്കയാത്ര ആരംഭിക്കുകയും ചെയ്യും. ബസിന് ചുളളിക്കര, കോളിച്ചാല്‍, പനത്തടി, പാണത്തൂര്‍, എന്നിവിടങ്ങളില്‍ സ്വീകരണം നല്കി. പനത്തടില്‍ നടന്ന സ്വീകരണം യോഗം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജന്‍ ഉദ്ഘാടനം ചെയ്തു. മലയോര മേഖല പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ കുമാര്‍, എം.വി. ഭാസ്‌കരന്‍, രാജീവ് കണിയാന്തറ, ബാബു പാലാപ്പറമ്പില്‍, സെബാന്‍ കാരക്കുന്നേല്‍, കെ.എന്‍.വേണു എന്നിവര്‍ നേതൃത്വം നല്കി. യാത്രക്കാര്‍ക്കു മധുര പലഹാരങ്ങളും വിതരണവുമുണ്ടായിരുന്നു. ( മലയോര മൈസൂര്‍ ബസ് കാസര്‍ഗോഡ് നിന്നു വിടുന്ന സമയം: രാവിലെ 6.15കാസര്‍ഗോഡ്, 7.15 കാഞ്ഞങ്ങാട്, 8.30 പാണത്തൂര്‍,സുള്ള്യ, വീരാജ്‌പേട്ട വഴി ഉച്ചയ്ക്ക് 1.30 ന് മൈസൂരില്‍ എത്തും. 2.30 ന് മൈസൂരില്‍ നിന്ന് പുറപ്പെടുന്ന ബസ് രാത്രി 9.30 ന് കാഞ്ഞങ്ങാട് എത്തിച്ചേരും.)