പനത്തടി വാർത്ത മലബാർബീറ്റ്സ് വാർത്തകൾ

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സന ഫാത്തിമയുടെ കുടുബത്തിന് സഹായവുമായ്‌

രാജപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പാണത്തൂരില്‍ ഒഴുക്കില്‍പെട്ട് മരണപെട്ട സന ഫാത്തിമയുടെ കുടുബത്തിന് എഴുപത്തി ഒന്നാം സ്വാതന്ത്രദിനത്തില്‍ 71,000/- രൂപയുടെ ചെക്ക് ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ് സനഫാത്തിമയുടെ കുടുംബത്തിന് നല്‍കി. പരിപാടിയില്‍ ജില്ല വൈസ് പ്രസിഡന്റ് യുസഫ് ഹാജി, ജില്ലാസെക്രെട്ടറി മാരായ സജി കെ ജെ, പ്രത്യോധനന്‍, അശോകന്‍, മേഖല കണ്‍വീനര്‍ ലൂക്കോസ്, മേഖല ട്രഷറര്‍ സൂരയനാരായണ ഭട്ട്, യൂണിറ്റ് പ്രസിഡന്റ് എം .ബി മൊയ്ദുഹാജി, യൂണിറ്റ് ജനറല്‍ സെക്രട്ടറി സുനില്‍ കുമാര്‍, വൈസ് പ്രസിഡന്റ് ബിജുകുമാര്‍,ജോയിന്റ് സെക്രെട്ടിമാരായ സജിമോന്‍, മോന്‍സി മറ്റു മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. ഇതുമായി ബന്ധപ്പെട്ടു യൂണിറ്റ് ഓഫീസില്‍ ചേര്‍ന്ന പ്രേത്യേഗ യോഗം ജില്ല പ്രസിഡന്റ് അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം ബി മൊയ്തു ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് ജനറല്‍ സെക്രട്ടറി സുനില്‍കുമാര്‍ പി എന്‍ സ്വാഗതവും, യൂണിറ്റ് വൈസ് പ്രസിഡന്റ് സൂര്യനാരായണഭട് നന്ദിയും പറഞ്ഞു.