പനത്തടി വാർത്ത മലബാർബീറ്റ്സ് വാർത്തകൾ

പാണത്തുര്‍ കാണാതായ മൂന്ന് വയസ്സുകാരി സനാ ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി.

രാജപുരം: പാണത്തുര്‍ കാണാതായ മൂന്ന് വയസ്സുകാരി സനാ ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി.സനയുടെ വീടില്‍ നിന്നും രണ്ടുകിലോമീറ്റര്‍ താഴെ പവിത്രങ്കയം പാലത്തിനടുത്ത് നിന്നാണ് കണ്ടെത്തിയത് പുഴയുടെ അടിത്തട്ടില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് പുഴയില്‍നിന്ന് മൃതദേഹം ലഭിച്ചത്. വ്യാഴാഴ്ചയാണു ബാപ്പുങ്കയം കോളനിയിലെ ഇബ്രാഹിം – ഹസീന ദമ്പതികളുടെ മകള്‍ സന ഫാത്തിമയെ വീട്ടുമുറ്റത്തുനിന്നു കാണാതാകുന്നത്. വീടിനു സമീപത്തെ ഓവുചാലില്‍ മഴവെള്ളത്തിന്റെ കുത്തൊഴുക്കുണ്ടായിരുന്നു. കുട്ടി വെള്ളത്തില്‍ വീണതാകാമെന്ന നിഗമനത്തില്‍ അഗ്‌നിശമന സേനയും പൊലീസും നാട്ടുകാരും വിവിധയിടങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു. കുട്ടിയെ കുറിച്ച് യാതൊരു സൂചനയും ലഭിക്കാത്ത സാഹചര്യത്തില്‍ വ്യാഴാഴ്്ച വൈകിട്ട് ആരംഭിച്ച തിരച്ചില്‍ ശനിയാഴ്ച രാത്രിയോടെ അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്നു അവസാനശ്രമമെന് നിലയില്‍ തീരദേശ രക്ഷാസേനയിലെ അംഗങ്ങളെത്തി പരിശോധന നടത്തി. അഗ്‌നിശമന സേനയും സ്ഥലത്തെത്തിയിരുന്നു.