മലബാർബീറ്റ്സ് വാർത്തകൾ രാജപുരം വാർത്ത.

മലയോര രോഗികള്‍ക്ക് തണലേകി എന്‍ എസ്എസ് വൊളണ്ടിയേഴ്‌സ്

 

രാജപുരം: ഉപയോഗ ശുന്യമായ ആശുപത്രി ഉപകരണങ്ങള്‍ നന്നാക്കി കൊണ്ട് രോഗികള്‍ക്ക് തണലേകാന്‍ എന്‍ എസ്എസ്വളണ്ടിയേഴ്‌സ്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണല്‍ സര്‍വ്വീസ് സ്‌കീം ടെക്‌നിക്കല്‍ സെല്ലിന്റെപുനര്‍ജ്ജനിപദ്ധതിയുമായിബന്ധപ്പെട്ട്സി.എച്ച്.സിപൂടംകല്ല്(പനത്തടി)പുനരുദ്ധീകരിക്കാന്പുറപ്പെട്ടിരിക്കുകയാണ് പെരിയ ഗവ.പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥികള്‍. യുവത്വം ആസ്തികളുടെ പുനര്‍നിര്‍മാണത്തിനായ്’ എന്ന ലക്ഷ്യത്തോടെ ആശുപത്രിയില്‍ ഉപയോഗ ശുന്യമായി കിടക്കുന്ന കട്ടിലുകള്‍, നെബുലൈസറുകള്‍, മേശകര്‍ ,ഡ്രിപ്പ് സ്റ്റാന്റുകള്‍, ബി.പി അപ്പാരറ്റസുകള്‍, വീല്‍ ചെയറുകള്‍ തുടങ്ങിയ 20 ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങളുടെ പുനരുദ്ധാരണമാണ് വിദ്യാര്‍ത്ഥികള്‍ ഏറ്റുത്തിരിക്കുന്നത്.6 ന് ആരംഭിച്ചു കര്‍മ്മ പരിപാടികള്‍ സെപ്റ്റംബര്‍ 10 ന് അവസാനിക്കും.പുനര്‍ജ്ജനി ക്യാമ്പിന്റെ ഉദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജന്‍ നിര്‍വ്വഹിച്ചു.ഡോ.സി.സുകു അഡ്വ. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ബാലകൃഷ്ണന്‍ നമ്പ്യാര്‍, ഇ.ജെ.ബേബി, എം.വി കൃഷ്ണന്‍, ടി.എം സുധാകരന്‍, എന്നിവര്‍ ആശംസ അറിയിച്ചു നീലാംബരന്‍ നന്ദി പറഞ്ഞു.