മലബാർബീറ്റ്സ് വാർത്തകൾ രാജപുരം വാർത്ത.

മലയോര രോഗികള്‍ക്ക് തണലേകിയ എന്‍ എസ്എസ് വൊളണ്ടിയേഴ്സിനെ കാണാന്‍ മന്ത്രി ഇ.ചന്ദ്രശേഖരന്‍ എത്തി

രാജപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലള്ള എന്‍.എസ്.എസ് ടെക്ക്‌നിക്കല്‍ സെല്ലിന്റെ പുനര്‍ജ്ജനി പദ്ധതിയുമായി ബന്ധപ്പെട്ട് പൂടംകല്ല് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ റവന്യു വകുപ്പ് മന്ത്രി ഈ ചന്ദ്രശേഖരന്‍ സന്ദര്‍ശിച്ചു.പെരിയ ഗവ: പോളിടെക്‌നിക്കിലെ 50 ഓളം വരുന്ന എന്‍.എസ്.എസ് വളണ്ടിയേഴ്‌സ് കഴിഞ്ഞ നാല് ദിവസമായി നടത്തി വരുന്ന പുനരുദ്ധാരണ പ്രവര്‍ത്തനത്തില്‍ 15 ലക്ഷത്തോളം രൂപയുടെ ആസ്തിയാണ് പുനര്‍നിര്‍മിക്കപ്പെട്ടത്. വിദ്യാര്‍ത്ഥികളുടെ ഈ സാമൂഹിക സേവനം സമൂഹത്തിന് മാതൃകാപരമാണ് എന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. 6 ന് ആരംഭിച്ച 5 ദിവസത്തെ പുനര്‍ജ്ജനി ക്യാമ്പ് 10ന് അവസാനിക്കും.