മലബാർബീറ്റ്സ് വാർത്തകൾ രാജപുരം വാർത്ത.

രാജപുരം കേന്ദ്രമാക്കി പൊതുമരാമത്ത് വകുപ്പ് സെക്ഷന്‍ ഓഫീസ് അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചുള്ളിക്കര മേഖലാ

രാജപുരം: രാജപുരം കേന്ദ്രമാക്കി പൊതുമരാമത്ത് വകുപ്പ് സെക്ഷന്‍ ഓഫീസ് അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചുള്ളിക്കര മേഖലാ വാര്‍ഷിക ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു. രാജപുരം യൂണിറ്റ് ഓഫീസില്‍ നടന്ന യോഗം ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെറീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.ജെ.സജി അധ്യക്ഷത വഹിച്ചു. ജില്ലാ ജന.സെക്രട്ടറി ടി.എം.ജോസ് തയ്യില്‍, തോമസ് കാനാട്ട്, സി.ടി.ലൂക്കോസ്, പി.എ.ജോസഫ്, അഷറഫ് മാലക്കല്ല് എന്നിവര്‍ സംസാരിച്ചു. മലയോരത്തെ ഏക സാമൂഹിക ആരോഗ്യ കേന്ദ്രമായ പൂടംകല്ല് ആസ്പത്രിയില്‍ ആവശ്യമായ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിച്ച് താലൂക്ക് ആസ്പത്രി ആയി ഉയര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഭാരവാഹികള്‍: സി.ടി.ലൂക്കോസ്(പ്രസി) കെ.അഷറഫ് മാലക്കല്ല്(ജന.സെക്ര) സുനില്‍ കുമാര്‍ പാണത്തൂര്‍(ഖജാ)