ചക്കിട്ടടുക്കത്തെ വോളിബോള്‍ കോച്ചിംഗ് ക്യാമ്പ് പരപ്പ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പി. രാജന്‍ ഉദ്ഘാടനം ചെയ്തു

  • ഒടയംചാല്‍: മലയോര ജനതയുടെ ഹൃദയതാളമാണ് വോളിബോള്‍. നന്മയും സൗഹൃദങ്ങളും വിളഞ്ഞ ഇടങ്ങളായിരുന്നു കളിക്കളങ്ങള്‍. ഇല്ലാത്തവനും ഉള്ളവനും സമക്കാരാകുന്നത് ഒരു നെറ്റിന് ചുവട്ടില്‍ നില്‍ക്കുമ്പോഴാണ്. ഇല്ലായ്മയുടെ കാലത്ത് വിശപ്പു പോലും മാറിനിന്നത് വോളിബോളിള്‍ പ്രാന്തിന്റെ മുമ്പിലാണ്. ഇന്ത്യന്‍ വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജ്ജ് ഒരു താരമായി വളര്‍ന്നതും ഒരു ഗ്രാമത്തിന്റെ കളിത്തൊട്ടിലാണ്. 1976 മുതല്‍ കോടോം-ബേളൂര്‍ ഗ്രാമപ്രദേശത്തെ കായിക വളര്‍ച്ചയുടെ നേര് അവകാശികളിലൊന്ന് ചക്കിട്ടടുക്കത്തെ യുവരശ്മി ആണ്. നിരവധി താരങ്ങളെ സംഭാവന ചെയ്യുകയും നിരവധി അന്തര്‍ സംസ്ഥാന ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പുതുതലമുറയുടെ സ്വഭാവ രീതിയെ കുറ്റം പറയുമ്പോഴും അവര്‍ക്ക് നിഷേധിച്ച് കളിക്കളങ്ങളും ഗ്രാമ സൗഹൃദങ്ങളും അവര്‍ തിരിച്ചു ചോദിക്കുകയും ചെയ്യും. വരും തലമുറ ഒരു കായിക സംസ്‌കാരത്തിന്റെ പതാക വാഹകരായി മാറിക്കൊണ്ട് നന്മ പൂക്കുന്ന ഒരു ഗ്രാമം അതാണ് സ്വപ്നം. അതിന്റെ ഭാഗമായി അന്‍പതോളം കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വോളിബോള്‍ കോച്ചിംഗ് ക്യാമ്പ് പരപ്പ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പി. രാജന്‍ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് കെ ബാലകൃഷ്ണന്‍ അധൃക്ഷത വഹിച്ചു. ഒ.എം മാത്യു മനോജ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കെ സുധാകരന്‍ സ്വാഗതവും സിപി ഷാജു നന്ദിയും പറഞ്ഞു ഒരുമാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പിന് മനോജ് മാസ്റ്റര്‍ നേതൃത്വം നല്‍കുന്നു

 

Leave a Reply