അന്യസംസ്ഥാന തൊഴിലാളിയുടെ താമസ സ്ഥലത്തു നിന്നും നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

രാജപുരം: അന്യസംസ്ഥാന തൊഴിലാളിയുടെ താമസ സ്ഥലത്തു നിന്നും നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. ഒടയംചാല്‍ പാലക്കാലില്‍ വാടക കെട്ടിടത്തില്‍ നിന്നും രാജപുരം എസ്.ഐ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രണ്ട് ക്വിന്റല്‍ പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. ഉത്തര്‍പ്രദേശ് സ്വദേശി പങ്കജ് ചൗഹാന്‍ (20) നെ രാജപുരം പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റു പ്രതികള്‍ രക്ഷപ്പെട്ടു. മലയോരത്തെ പാന്‍മസാല കടകളിലേക്ക് വില്‍പനക്കെത്തിച്ചതാണ് പുകയില ഉത്പന്നങ്ങളെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ജില്ലയിലേക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് […]

Continue Reading

വനാതിര്‍ത്തിയിലെ കുടുംബങ്ങള്‍ക്കുള്ള ഗ്യാസ് കണക്ഷന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു

രാജപുരം: ഹരിത ഭാരത ദൗത്യത്തിന്റെ ഭാഗമായി റാണീപുരം വനാതിര്‍ത്തി പ്രദേശത്തെ കുടുംബങ്ങള്‍ക്കുള്ള ഗ്യാസ് കണക്ഷന്‍ ഉദ്ഘാടനം ജില്ലാ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എം.രാജീവന്‍ നിര്‍വഹിച്ചു. റാണീപുരം വനസംരക്ഷണ സമിതി പ്രസിഡന്റ് വേണുരാജ് നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. വനം വകുപ്പിന്റെ നേതൃത്വത്തില്‍ റാണീപുരം വിനോദ സഞ്ചാര കേന്ദ്രത്തില്‍ ആരംഭിച്ച വനശ്രീ ഇക്കോ ഷോപ്പ് പഞ്ചായത്തംഗം എം.ബി.ശാരദ ഉദ്ഘാടനം ചെയ്തു. ആദ്യ വില്‍പന കാഞ്ഞങ്ങാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സുധീര്‍ നെരോത്ത് നിര്‍വഹിച്ചു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.മധുസൂദനന്‍, എസ്.മധുസൂദനന്‍, […]

Continue Reading

വെള്ളീച്ച ശല്യം രൂക്ഷം; കോടോം ബേളൂരില്‍ നൂറുകണക്കിന് തെങ്ങുകള്‍ നശിച്ചു

രാജപുരം: കോടോം ബേളൂര്‍ പഞ്ചായത്തില്‍ വെള്ളീച്ച ശല്യം രൂക്ഷം. കഴിഞ്ഞ നാലുമാസത്തിനിടെ ഏഴാംമൈല്‍ പോര്‍ക്കളം ഭാഗത്ത് മാത്രം നശിച്ചത് നൂറുകണക്കിന് തെങ്ങുകള്‍. പ്രതിവിധിയെന്തെന്നറിയാതെ നാളികേര കര്‍ഷകര്‍. കൃഷി ഭവന്‍ അധികൃതരാകട്ടെ തിരിഞ്ഞു നോക്കുന്നില്ലെന്ന ആക്ഷേപവും ശക്തം. വൈകുന്നേരങ്ങളില്‍ പറന്നെത്തി തെങ്ങോലയുടെ അടി ഭാഗത്ത് പറ്റിപ്പിടിച്ചാണ് ഇവ തെങ്ങിനെ നശിപ്പിക്കുന്നത്. ഓലകളില്‍ പറ്റിപിടിച്ച് കിടക്കുന്ന ഇവ പത്ത് ദിവസത്തിനകം തെങ്ങോലയുടെ നീരെല്ലാം വലിച്ചു കുടിക്കും. ഇതോടെ ഓലയുടെ നിറം കറുക്കാനും ഉണങ്ങി വീഴാനും തുടങ്ങും. പരമാവധി ഒരു മാസത്തിനകം […]

Continue Reading

ക്രിസ്മസിനെയും പുതുവര്‍ഷത്തെയും വരവേല്‍ക്കാനൊരുങ്ങി മലയോരം.

രാജപുരം: ക്രിസ്മസിനെയും പുതുവര്‍ഷത്തെയും വരവേല്‍ക്കാനൊരുങ്ങി മലയോരം. നാടെങ്ങും നക്ഷത്ര ദീപങ്ങള്‍ മിഴി തുറന്നു. വീടുകളില്‍ നക്ഷത്രങ്ങള്‍ തെളിയിക്കുന്നതിനൊപ്പം ക്രിസ്മസ് അടുത്തതോടെ പുല്‍കൂടുകളും ക്രിസ്മസ് ട്രീകളും ഒരുക്കിതുടങ്ങി കുടുംബാംഗങ്ങള്‍. 22-ന് സ്‌കൂള്‍ അവധി തുടങ്ങുന്നതോടെ കുട്ടികളും ആഘോഷ തിരക്കിലായി. ജാതി മത ഭേതമന്യേ മലയോരത്തെ മിക്ക വീടുകളിലും ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്കായി നക്ഷത്രങ്ങള്‍ തെളിയിക്കുന്നത് പതിവ് കാഴ്ചയാണ്. നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക ഞെരുക്കം മലയോരത്ത് കഴിഞ്ഞ വര്‍ഷം ആഘോഷങ്ങളുടെ പൊലിമ കുറച്ചിരുന്നു. ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഇതൊക്കെ മാറിയിരിക്കുന്നു. […]

Continue Reading

ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ് മലക്കല്ലില്‍ ക്രിസ്തുമസ് പുതുവത്സര വിപണിയുടെ ഉത്ഘാടനം റവ : ഫാദര്‍ ബൈജു എടാട്ട് നടത്തി

മലക്കല്ല്: ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ് മലക്കല്ലില്‍ ക്രിസ്തുമസ് പുതുവത്സര വിപണി യുടെ ഉത്ഘാടനം കള്ളാര്‍ ഗ്രാമപ്പഞ്ചായത് മെമ്പര്‍ ജെനീഷ് ന്റെ അദ്യക്ഷതയില്‍ റവ : ഫാദര്‍ ബൈജു എടാട്ട് ആദ്യ വില്പന നടത്തി ഉത്ഘാടനം ചെയ്തു . ഒരുമാസം മുന്‍പ് ത്രിവേണിയുടെ പ്രാധാന്യത്തെ കുറിച്ചു ഗൃഹ സന്ദര്‍ശനം നടത്തി ജനങ്ങളെ ബോധവത്കരണം നടത്തിയിരുന്നു . അതിന്റെ തുടര്‍ച്ചയായി സബ്‌സിഡി വഴി നിത്യോപയോഗ സാധനങ്ങള്‍ കുടി നല്‍കുക കുടി ചെയ്യുന്നതോടെ വിലക്കയറ്റത്തില്‍ പൊറുതി മുട്ടുന്ന ജനങ്ങള്‍ക്ക് ആശ്വാസകരമാകാന്‍ ത്രിവേണിക്കു […]

Continue Reading

ജെ.സി.ഐ. ചുള്ളിക്കര യൂണിറ്റിന്റെ നേതൃത്വത്തില്‍ സെന്റ് ജോസഫ് സ്പെഷല്‍ സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം

രാജപുരം: ജെ.സി.ഐ. ചുള്ളിക്കര യൂണിറ്റിന്റെ നേതൃത്വത്തില്‍ സെന്റ് ജോസഫ് സ്പെഷല്‍ സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. ഫാ.ഫിലിപ്പ് ആനിമൂട്ടില്‍ ഉദ്ഘാടനം ചെയ്തു. : ജെ.സി.ഐ. ചുള്ളിക്കര യൂണിറ്റ് പ്രസിഡന്റ് സുരേഷ് കൂക്കള്‍ അധ്യക്ഷത വഹിച്ചു. സോണ്‍ ഡയറക്ടര്‍ ജെയ്സണ്‍ മുകളേല്‍ ക്രിസ്മസ് സന്ദേശം നല്‍കി. സജി എയ്ഞ്ചല്‍, ബിജു മുണ്ടപ്പുഴ, പോള്‍സണ്‍, മനോജ് കുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഷെറിന്‍ എന്നിവര്‍ സംസാരിച്ചു.

Continue Reading

കാര്‍ഷികോത്പന്നങ്ങളില്‍ നിന്നും മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കാനൊരുങ്ങി ജനശ്രീ

രാജപുരം: കാര്‍ഷികോത്പന്നങ്ങളില്‍ നിന്നും മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കാനുള്ള തീരുമാനവുമായി ജനശ്രീ കള്ളാര്‍ മണ്ഡലം ശില്‍പശാല. നാളികേരവും ചക്കയുമടക്കമുളള കാര്‍ഷികോത്പന്നങ്ങള്‍ ഇതിനായി സംഭരിക്കും. ഇവ ഗുണനിലവാരം അടിസ്ഥാനമാക്കി വില്‍പന നടത്തും. സംഭരണത്തിനും വിപണനത്തിനുമായി പഞ്ചായത്തില്‍ പ്രവൃത്തിക്കുന്ന ജനശ്രീ യൂണിറ്റുകളും കോ ഫാംകോ സഹകരണ സംഘവും യോജിച്ചു പദ്ധതികള്‍ തയ്യാറാക്കും. സംയുക്ത സംരംഭത്തിലൂടെ ബ്രാന്‍ഡോട് കൂടിയ ഗുണനിലവാരമുള്ള നാളികേരം വിപണിയിലെത്തിക്കാനും കയറ്റുമതി ചെയ്യാനും ലക്ഷ്യമിടുന്നുണ്ട്. പൂടംകല്ല് ബാങ്ക് ഹാളില്‍ നടന്ന പരിപാടി കോ ഫാംകോ പ്രസിഡന്റ് അഡ്വ.എം.സി.ജോസ് ഉദ്ഘാടനം […]

Continue Reading

പുതിയ ഭൂമിയും ആകാശവും തേടി കുടിയേറ്റമാതാവ് യാത്രയായി

രാജപുരം:കുടിയേറ്റ പ്ലാറ്റിനം ജൂബിലി സമാപനവേദിയില്‍ കുടിയേറ്റത്തിന്റെ കഷ്ടതകളും ദുരിതങ്ങളും പുതിയ തലമുറക്ക് പറഞ്ഞുകൊടുക്കാന്‍ ഇനി കുടിയേറ്റ മാതാവില്ല. മധ്യ തിരുവതാം കൂറില്‍ നിന്നും മലബാറിന്റെ മണ്ണിലേക്ക് നടത്തിയ സംഘടിത ക്‌നാനായ കുടിയേറ്റ ചരിത്രത്തിലെ അവസാന കണ്ണി ഏലികുട്ടിയമ്മച്ചി പുതിയ ആകാശവും പുതിയ ലോകവും തേടി യാത്രയായി. രണ്ടാം ലോക മഹായുദ്ധത്തിന്റെ കെടുതിയില്‍ പട്ടിണിയും ദുരിതവും കൂടപ്പിറപ്പായതോടെയാണ് കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ 72 ക്‌നാനായ കുടുംബങ്ങള്‍ പുതിയ ഭൂമിയും ആകാശവും തേടി മലബാറിലേക്ക് യാത്ര പുറപ്പെട്ടത്. 1943ലായിരുന്നു പിന്നീട് […]

Continue Reading

കുറ്റിക്കൽ അച്ഛൻ വിട വാങ്ങി.

പ്രിയ കുറ്റിക്കൽ അച്ഛന്റെ (ഫാദർ ജോർജ് കുറ്റിക്കൽ എം.സി.ബി.എസ്) ദീപ്ത സ്മരണകളിൽ സ്നേഹാലയം.” തെരുവിൽ ഹോമിക്കപ്പെടുന്ന അനാഥ ജന്മങ്ങൾക്ക് തല ചായ്ക്കാൻ ഒരിടം, ഒരു നേരത്തെ ആഹാരം. ഈ ചിന്തയിൽ നിന്നും 1997 ഡിസംബർ 7 ന് ബഹുമാനപ്പെട്ട കുറ്റിക്കൽ അച്ഛനാൽ സ്നേഹാലയം ആരംഭിക്കപ്പെട്ടു. സ്വഭവനത്തിൽ ഉറ്റവരാലും,ഉടയവരാലും ഉപേക്ഷിക്കപ്പെട്ട്, സ്വബോധം നഷ്ടപ്പെട്ട്, വഴിയോരങ്ങളിൽ അലഞ്ഞു തിരിഞ്ഞു അർദ്ധനഗ്നരായി പൊതുജനങ്ങളിൽ നിന്നുള്ള അപഹാസ്യങ്ങൾക്കും, ശകാര പീഡകൾക്കും ഇരയായി ഒറ്റപ്പെട്ടു ജീവിക്കുന്ന ദൈവ മക്കളെ കണ്ടെത്തി സനാഥരാക്കി അവരെ പൂർണ […]

Continue Reading

രാജപുരം കുടിയേറ്റത്തിലെ അവസാന കണ്ണിയും യാത്രയായി

രാജപുരം: ചുളളിക്കര പരേതനായ ഉള്ളാട്ടില്‍ പോത്തന്റെ ഭാര്യ ഏലി(98) നിര്യാതയായി. മൃതസംസ്‌കാരം (21,12.2017)വ്യാഴം മൂന്ന് മണിക്ക്ചുള്ളിക്കര സെന്റ് മേരിസ് ദേവാലയത്തില്‍ മക്കള്‍: പി.യു ജോസഫ് (റിട്ട:ഹെഡ്മാസ്റ്റര്‍ ജി എല്‍ പി ചുളളിക്കര), പി.യു തോമസ് (മലയാള മനോരമ ഏജന്‍സി ചുളളിക്കര), ഏലിയാമ്മ (റിട്ട:ഹെഡ്മാസ്റ്റര്‍ ജി എല്‍ പി ചുളളിക്കര), പി.യു കുരുവിള (റിട്ട:അധ്യാപകന്‍ ഹോളി ഫാമിലി ഹൈസ്‌കൂള്‍ രാജപുരം)പി.യു സ്റ്റീഫന്‍ (റിട്ട: അഗ്രിക്കള്‍ച്ചര്‍ അസിസ്റ്റന്റ് ഓഫീസര്‍) പരേതരായ ലൂക്കാ,മത്തായി. മരുമകള്‍: മേരി വല്ല്യപറമ്പില്‍, അന്നമ്മ ചാരാത്ത്, മേരി […]

Continue Reading