ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

  • രാജപുരം: കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പാളും രാജപുരം കൊട്ടോടി പുഴയ്ക്കക്കരയില്‍ താമസക്കാരനുമായ ബാബു മാസ്റ്ററി(56)നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെ ബന്തടുക്ക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പാളായിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ്് സംഭവം. രാവിലെ ഭാര്യയ്ക്കൊപ്പം രബ്ബര്‍ ചെത്തി ഉറയൊഴിക്കാന്‍ പോയി തിരിച്ചുവന്നതായിരുന്നു. രണ്ട് മാസത്തോളമായി തല വേദനയെ തുടര്‍ന്ന് അവധിയിലായിരുന്നു അധ്യാപകന്‍. വീടിന് സമീപത്തെ കശുമാവിന്‍ കൊമ്പിലാണ് അധ്യാപകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.അസുഖത്തെ തുടര്‍ന്നുള്ള മാനസിക വിഷമം കാരണം ജീവനൊടുക്കിയതാണെന്നാണ് സംശയിക്കുന്നു. ഭാര്യ: സിജി. മക്കള്‍: സുഭാഷ് ബാബു ( ബി എസ് സി വിദ്യാര്‍ഥി മംഗളൂരു), നന്ദന (പത്താംതരം വിദ്യാര്‍ഥിനി കൊട്ടോടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍).സഹോദരങ്ങള്‍ രവി, പുഷ്പ, രാധ.
    ആദരാഞ്ജലികള്‍

Post Author: mbadmin

Leave a Reply

Your email address will not be published. Required fields are marked *