അയറോട്ട് ഉണ്ണി മിശിഹാ പള്ളി തിരുനാളിന് തുടക്കമായി

രാജപുരം:അയറോട്ട് ഉണ്ണി മിശിഹാ പള്ളി തിരുനാളിന് തുടക്കമായി. എട്ടു ദിവസം നീളുന്ന തിരുനാളിന് തുടക്കം കുറിച്ച് ഇടവക വികാരി ഫാ. ബെന്നി ചേരിയില്‍ കൊടിയേറ്റി. തുടര്‍ന്ന ലദീഞ്ഞ്, പാട്ടുകുര്‍ബാന, നൊവേന എന്നിവ നടന്നു. തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ വൈകുന്നേരം അഞ്ചു മണി മുതല്‍ ലദീഞ്ഞ്, പാട്ടുകുര്‍ബാന, നൊവേന എന്നിവ നടക്കും. വെള്ളിയാഴ്ച 4.30-ന് പരേത സ്മരണ. ശനിയാഴ്ച അഞ്ചിനു തുടങ്ങുന്ന ലദീഞ്ഞ്, പാട്ടുകുര്‍ബാന, നൊവേന, പ്രദക്ഷിണം എന്നിവയ്ക്ക് ഫാ.ജോര്‍ജ് കുടന്തയില്‍ നേതൃത്വം വഹിക്കും. ഫാ.ബിന്‍സ് ചേത്തലില്‍ […]

വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാലയുടെ നേതൃത്വത്തില്‍ പുതുവത്സരഘോഷവും, ബാലവേദി, വനിതാവേദി, യുവക്ലബ് എന്നിവയുടെ ഉദ്ഘാടനം സംഘടിപ്പിച്ചു

രാജപുരം: വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാലയുടെ നേതൃത്വത്തില്‍ പുതുവത്സരഘോഷവും, ബാലവേദി, വനിതാവേദി, യുവക്ലബ് എന്നിവയുടെ ഉദ്ഘാടനം സംഘടിപ്പിച്ചു. മജിഷ്യന്‍ ബാലചന്ദ്രന്‍ കൊട്ടോടി ഉദ്ഘാടനം ചെയ്തു. പി കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം പി ദിലീപ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഇ കെ സതീഷ്, ഷീജാബെന്നി, എ അനീഷ്, ക്രിസ്മോന്‍ ബിജു എന്നിവര്‍ സംസാരിച്ചു. എ കെ രാജേന്ദ്രന്‍ സ്വാഗതവും, രമ്യസന്തോഷ് നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി മാജിക്ക്, നാടന്‍നാടന്‍പാട്ട്, കേക്ക് മുറിക്കല്‍ എന്നിവ സംഘടിപ്പിച്ചു.