കെ.എസ്.ആര്‍.ടി.സി.അവഗണനയ്ക്കെതിരെ സായാഹ്ന ധര്‍ണ

രാജപുരം: കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ മലയോര മേഖലയോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ മലനാട് പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ നടത്തി. കാഞ്ഞങ്ങാട് സബ് ഡിപ്പോയ്ക്ക് മുന്നില്‍ നടന്ന ധര്‍ണ മലയോര ഹൈവേയുടെ ഉപജ്ഞാതാവ് ജോസഫ് കനകമൊട്ട ഉദ്ഘാടനം ചെയ്തു. പാസഞ്ചേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം.വി.ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. സി.യൂസഫ് ഹാജി, ഒക്ളാവ് കൃഷ്ണന്‍, യോഗേഷ് പ്രഭു, എം.യു.തോമസ്, കെ.കെ.വേണുഗോപാല്‍, കെ.ജെ.ജെയിംസ്, ബാബു കദളിമറ്റം, ആര്‍.സൂര്യനാരായണ ഭട്ട്, മൈക്കിള്‍ പൂവത്താനി, കെ.എം.ചാക്കോ തുടങ്ങിയവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട്-പാണത്തൂര്‍-മൈസൂര്‍ കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ പുനരാരംഭിക്കുക, […]

മണ്ണൂര്‍ ജോസഫ് (ഏപ്പൂട്ടി)അന്നക്കുട്ടി മകന്‍ ബിനോയി ഹ്യദയാഘാതം മൂലം നിര്യാതനായി.

രാജപുരം: മണ്ണൂര്‍ ജോസഫ് (ഏപ്പൂട്ടി)അന്നക്കുട്ടി മകന്‍ ബിനോയി (42) ഹ്യദയാഘാതം മൂലം നിര്യാതനായി. മ്യതസംസ്‌കാരം നാളെ(3.1.18)ന് രാവിലെ 9.30ന് കളളാര്‍ ഉണ്ണിമിശിഹ ദേവാലയസെമിത്തേരിയില്‍. ഭാര്യ: ശ്രീജ പരിയാടന്‍ കുടുംബാഗം. മക്കല്‍: അബിന്‍, അലീന,അമല്‍. സഹോദരങ്ങള്‍: ബിജു ഉത്തര്‍പ്രദേശ്. ബിത്തു പാസ്റ്റര്‍ ഇടുക്കി.