കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാത നവീകരണം തുടങ്ങി

രാജപുരം: മലയോരത്തിന്റെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാത നവീകരണം തുടങ്ങി. ഏഴാം മൈല്‍ മുതല്‍ പൂടംകല്ല് വരെയുളള ഒന്‍പത് കിലോമീറ്റര്‍ ഭാഗത്തെ പ്രവൃത്തികള്‍ക്കാണ് തുടക്കമായത്. കലുങ്കുകളുടെ പുനര്‍ നിര്‍മാണംവളവുകള്‍ നിര്‍ക്കല്‍ എന്നീ ജോലികളാണ് നടക്കുന്നത്. നവീകരണത്തിന്റെ ഭാഗമായി ഏഴു കലുങ്കുകളാണ് വീതി കൂട്ടി പുനര്‍ നിര്‍മിക്കുന്നത്. പാതയോരത്തെ മരങ്ങള്‍ മുറിച്ച് നീക്കാനുളള നടപടികളും ഇതോടൊപ്പം പൂര്‍ത്തിയായി വരുന്നു. വനം വകുപ്പ് മരങ്ങളുടെ വില നിശ്ചയിച്ച് നല്‍കുകയും പൊതുമരാമത്ത് വകുപ്പ് കരാര്‍ നടപടികള്‍ പൂര്‍ത്തികരിക്കുകയും ചെയ്യുന്ന മുറയ്ക്ക് ഇവ മുറിച്ച് നീക്കും. മരങ്ങള്‍ മുറിച്ച് നീക്കുകയും പാതയോരത്തെ വൈദ്യുത തൂണുകള്‍ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യുന്നതോടെ നവീകരണ ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഏഴു മീറ്റര്‍ വീതിയിലാണ് പാതയുടെ നിര്‍മാണം. നവീകരണത്തിനൊപ്പം തന്നെ ഓവുചാല്‍, സൂചനാ ബോര്‍ഡുകള്‍ എന്നിവയും സ്ഥാപിക്കും. ഒന്‍പത് മാസമാണ് നിര്‍മാണ കാലാവധി. റോഡ് നവീകരണ പ്രവ#ത്തികള്‍ വിലയിരുത്താന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജന്‍, പഞ്ചായത്ത് പാസിഡന്റ്ുമാരായ ത്രേസ്യാമ്മ ജോസഫ്, സി. കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ നവീകരണം നടക്കുന്ന പൂടംകല്ല് സന്ദര്‍ശിച്ചു

Leave a Reply