നാടിനും വീടിനും ധനധാന്യ സമൃദ്ധിക്കായി ഉദയപുരം ദുര്‍ഗാ ഭഗവതി ക്ഷേത്രത്തില്‍ ലക്ഷ്മി പൂജ

  • രാജപുരം: നാടിനും വീടിനും ധനധാന്യ സമൃദ്ധിയും ഐശ്യര്യവും കനിഞ്ഞരുളേണമെന്ന പ്രാര്‍ഥനയോടെ ദേവിക്കു മുന്നില്‍ നെല്ല് സമര്‍പ്പിച്ച് വിശ്വാസികള്‍. ഉദയപുരം ദുര്‍ഗാ ഭഗവതി ക്ഷേത്രത്തില്‍ നടന്ന ലക്ഷ്മിപൂജാ ദിനത്തിലാണ് നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ദേവിക്കു സമര്‍പ്പിക്കാന്‍ വിശ്വാസികള്‍ നെല്ലുമായെത്തിയത്. ക്ഷേത്രത്തില്‍ വര്‍ഷങ്ങളായി നടത്തുന്ന ലക്ഷ്മിപൂജയ്ക്ക് മുന്നോടിയായാണ് നെല്ല് സമര്‍പ്പണം നടന്നത്. തുടര്‍ന്ന് ക്ഷേത്ര സന്നിധിയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ലക്ഷ്മിപൂജ നടന്നു. പൂജയ്ക്ക് ശേഷം ക്ഷേത്രത്തില്‍ സമര്‍പ്പിച്ച നെല്ലില്‍ ഒരംശം തിരിച്ചു വീടുകളിലേക്കെത്തുമ്പോള്‍ ദേവീകടാക്ഷമുണ്ടാകുമെന്നാണ് വിശ്വാസം. തുടര്‍ച്ചയായി പത്തൊമ്പതാം വര്‍ഷമാണ് ഉദയപുരം ദുര്‍ഗാ ഭഗവതി ക്ഷേത്രത്തില്‍ ലക്ഷ്മി പൂജ നടക്കുന്നത്. ഭക്തര്‍ സമര്‍പ്പിച്ച 890 പറ നെല്ലാണ് പൂജയ്ക്കായി സമര്‍പ്പിച്ചത്. ഭക്തര്‍ക്ക് നല്‍കിയ ശേഷം ബാക്കിവരുന്ന നെല്ലുപയോഗിച്ചാണ് ക്ഷേത്രത്തില്‍ ഒരു വര്‍ഷത്തേക്ക് അന്നദാനം നടത്തുന്നത്. ഐ.കെ. കൃഷ്ണദാസ് തന്ത്രി പൂജയ്ക്ക് നേതൃത്വം നല്‍കി. രാവിലെ മുതല്‍ ക്ഷേത്രത്തില്‍ അഷ്ടലക്ഷ്മി സ്തോത്ര പാരായണവും നടത്തി.

Post Author: mbadmin

Leave a Reply

Your email address will not be published. Required fields are marked *