മലയോരത്തിന് ഉത്സവാഘോഷത്തിന്റെ ഇരവുപകലുകള്‍ സമ്മാനിച്ച പൊലിക കാര്‍ഷിക മേളയ്ക്ക് സമാപനം കുറിച്ചു

രാജപുരം: മലയോരത്തിന് ഉത്സവാഘോഷത്തിന്റെ ഇരവുപകലുകള്‍ സമ്മാനിച്ച പൊലിക കാര്‍ഷിക മേളയ്ക്ക് സമാപനം കുറിച്ചു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, പനത്തടി സര്‍വീസ് സഹകരണ ബാങ്ക്, ഉദയപുരം ഗ്രാമലക്ഷ്മി ഫാര്‍മേഴ്സ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തില്‍ രാജപുരം സ്‌കൂള്‍ ഗ്രൗണ്ടില്‍ അഞ്ച് നാള്‍ നീണ്ടുനിന്ന മേളയിലേക്ക് കര്‍ഷകരും സ്‌കൂള്‍ വിദ്യാര്‍ഥികളുമടക്കം മലയോര ജനതയൊന്നാകെ ഓരോ ദിവസവും ഒഴുകിയെത്തുകയായിരുന്നു. കാര്‍ഷിക സെമിനാറുകളും കാര്‍ഷിക ശാസ്ത്രജ്ഞരുമായുള്ള മുഖാമുഖവും മേളയിലെത്തിയ കര്‍ഷകര്‍ക്ക് കൃഷിയുടെ പുത്തന്‍ അറിവുകള്‍ പകരാന്‍ ഏറെ സഹായകമായി. പഴയ കാര്‍ഷികോപകരണങ്ങളുടെ […]

Continue Reading

കാര്‍ഷികമേളയുടെ സമാപന ദിനത്തില്‍ സംഘാടക സമിതിയംഗങ്ങള്‍ ഒത്തുകൂടിയപ്പോള്‍

രാജപുരം: കുടിയേറ്റ മണ്ണില്‍ നടന്ന ‘പൊലിക’ കാര്‍ഷികമേളയും ടെക്നോളജി മീറ്റും നാടിന്റെ ഉത്സവമാക്കി സംഘാടനം. മേളക്കെത്തിയവരുടെ അഭിനന്ദനങ്ങളേറ്റുവാങ്ങിയ സംതൃപ്തിയോടെ സംഘാടകര്‍. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, പനത്തടി സര്‍വീസ് സഹകരണ ബാങ്ക്, ഉദയപുരം ഗ്രാമലക്ഷ്മി ഫാര്‍മേഴ്സ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിലാണ് രാജപുരം ഹോളി ഫാമിലി സ്‌കൂള്‍ ഗ്രൗണ്ടില്‍ 24 മുതല്‍ ബുധനാഴ്ച വരെ നീണ്ട കാര്‍ഷിക മേള സംഘടിപ്പിച്ചത്. അഞ്ചു ദിവസങ്ങളിലും മേളയിലേക്ക് ആയിരങ്ങളാണ് എത്തിയത്. ചുരുങ്ങിയ സമയത്തിന്റെയും മലയോരമേഖലയെന്നതിന്റെയും പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് സംഘാടനത്തിന്റെ എല്ലാ […]

Continue Reading

സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് നടത്തി

രാജപുരം: ബളാംന്തോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് നടത്തി. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി.ജിമോഹനന്‍ ഉദ്ഘാടനം ചെയ്തു. രാജപുരം എസ്.ഐ. ജയകുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഹേമാംബിക, പി.ടി.എ.പ്രസിഡന്റ് കുര്യാക്കോസ്, പ്രഥമാധ്യാപിക ശ്യാമള, ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ദേശീയ കബഡി താരം അഷിത, ഈ വര്‍ഷം സര്‍വീസില്‍ നിന്നും പിരിയുന്ന അധ്യാപകരായ ത്രേസ്യാമ്മ, ജെസി എന്നിവരെ ആദരിച്ചു. തുടര്‍ന്ന് കലാപരിപാടികളും സംഘടിപ്പിച്ചു

Continue Reading

ചാമുണ്ഡിക്കുന്ന് യുവശക്തി വായനശാലയുടെ നേതൃത്വത്തില്‍ ആരംഭിച്ച തണല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ കെ.ജീവന്‍ ബാബു നിര്‍വഹിച്ചു

രാജപുരം: ചാമുണ്ഡിക്കുന്ന് യുവശക്തി വായനശാലയുടെ നേതൃത്വത്തില്‍ ആരംഭിച്ച തണല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ കെ.ജീവന്‍ ബാബു നിര്‍വഹിച്ചു. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി.ജി.മോഹനന്‍ അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാലാ സംഘം സംസ്ഥാന സെക്രട്ടറി പി.അപ്പുക്കുട്ടന്‍ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഹേമാംബിക, പഞ്ചായത്തംഗങ്ങളായ സി.ആര്‍. അനൂപ്, ജി.ഷാജി ലാല്‍, മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം ബി.മോഹന്‍ കുമാര്‍, പി.ദിലീപ് കുമാര്‍, കെ.സി.ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രദേശത്തെ സന്നദ്ധ പ്രവര്‍ത്തകന്‍ പ്രമോദിനെയും ദേശീയ-സംസ്ഥാന-ജില്ലാതലങ്ങളില്‍ മികവ് തെളിയിച്ചവരെയും ചടങ്ങില്‍ അനുമോദിച്ചു.

Continue Reading