മലയോരത്തിന് ഉത്സവാഘോഷത്തിന്റെ ഇരവുപകലുകള്‍ സമ്മാനിച്ച പൊലിക കാര്‍ഷിക മേളയ്ക്ക് സമാപനം കുറിച്ചു

  • രാജപുരം: മലയോരത്തിന് ഉത്സവാഘോഷത്തിന്റെ ഇരവുപകലുകള്‍ സമ്മാനിച്ച പൊലിക കാര്‍ഷിക മേളയ്ക്ക് സമാപനം കുറിച്ചു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, പനത്തടി സര്‍വീസ് സഹകരണ ബാങ്ക്, ഉദയപുരം ഗ്രാമലക്ഷ്മി ഫാര്‍മേഴ്സ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തില്‍ രാജപുരം സ്‌കൂള്‍ ഗ്രൗണ്ടില്‍ അഞ്ച് നാള്‍ നീണ്ടുനിന്ന മേളയിലേക്ക് കര്‍ഷകരും സ്‌കൂള്‍ വിദ്യാര്‍ഥികളുമടക്കം മലയോര ജനതയൊന്നാകെ ഓരോ ദിവസവും ഒഴുകിയെത്തുകയായിരുന്നു. കാര്‍ഷിക സെമിനാറുകളും കാര്‍ഷിക ശാസ്ത്രജ്ഞരുമായുള്ള മുഖാമുഖവും മേളയിലെത്തിയ കര്‍ഷകര്‍ക്ക് കൃഷിയുടെ പുത്തന്‍ അറിവുകള്‍ പകരാന്‍ ഏറെ സഹായകമായി. പഴയ കാര്‍ഷികോപകരണങ്ങളുടെ പ്രദര്‍ശനം, നൂതന കാര്‍ഷിക യന്ത്രേപകരണങ്ങളുടെ പ്രദര്‍ശനം, പുഷ്പ-ഫല നഴ്സറികള്‍, കുടുംബശ്രി യൂണിറ്റുകളും സ്വകാര്യ ഏജന്‍സികളും നടത്തുന്ന സ്റ്റാളുകള്‍, ദിവസേനയൊരുക്കിയ വിനോദ-സാസ്‌കാരിക പരിപാടികള്‍ എന്നിവ മേളയിലെത്തുന്നവര്‍ക്ക് പുതിയ അനുഭവം സമ്മാനിച്ചു. മേളയുടെ സമാപനം കുറിച്ച് ബുധനാഴ്ച വൈകുന്നേരം നടന്ന പൊതു സമ്മേളനം പി.കരുണാകരന്‍ എം.പി. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വി.പി.ജാനകി മുഖ്യപ്രഭാഷണം നടത്തി. ആത്മ ഡപ്യൂട്ടി ഡയറക്ടര്‍ ഡോ.സൂര്യനാരായണ ഭട്ട് സമ്മാനദാനം നിര്‍വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജന്‍, വൈസ് പ്രസിഡന്റ് പി.വി.തങ്കമണി, ജില്ലാ പഞ്ചായത്തംഗങ്ങളായ ഇ.പത്മാവതി, എം.നാരായണന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ചന്ദ്രമ്മ, കള്ളാര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.ഗീത, പനത്തടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.തമ്പാന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം പി.ദാമോദരന്‍, കള്ളാര്‍ പഞ്ചായത്തംഗം സി.രേഖ, പനത്തടി സര്‍വീസ് സഹകരണ ബാങ്ക പ്രസിഡന്റ് അഡ്വ. പി.എന്‍.വിനോദ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply