വേനല്‍ ചൂടും അനിയന്ത്രിതമായ ജല ചൂഷണവും വര്‍ധിച്ചതോടെ വറ്റാന്‍ തുടങ്ങി മലയോരത്തിന്റെ ജലസ്രോതസ്സ്

രാജപുരം: വേനല്‍ ചൂടും അനിയന്ത്രിതമായ ജല ചൂഷണവും വര്‍ധിച്ചതോടെ വറ്റാന്‍ തുടങ്ങി മലയോരത്തിന്റെ ജലസ്രോതസ്സ്. തലക്കാവേരി ബ്രഹ്മഗിരിയില്‍ നിന്നും ഉദ്ഭവിച്ച് ജില്ലയുടെ മലയോര പ്രദേശങ്ങളിലൂടെ ഒഴുകുന്ന ചന്ദ്രഗിരിപ്പുഴയുടെ കൈവരിയാണ് അനിയന്ത്രിത ജലചൂഷണത്തിലും വേനലിലും വറ്റാന്‍ തുടങ്ങിയത്. കടുത്ത വേനല്‍ ചൂട് തുടങ്ങുന്ന ഏപ്രിലെത്തുന്നതോടെ പുഴയിലെ ബാക്കിയുള്ള വെള്ളവും വറ്റുമോയെന്ന ആശങ്കയുമായി മലയോര ജനത. എല്ലാ വര്‍ഷവും വേനലിന്റെ അവസാനമാകുമ്പോഴേക്കും പുഴയില്‍ വെള്ളം കുറയാറുണ്ട്. എന്നാല്‍ മാര്‍ച്ച് മാസത്തിന്റെ തുടക്കത്തില്‍ തന്നെ പുഴ വറ്റാന്‍ തുടങ്ങിയത് ശക്തിയേറിയ മോട്ടോര്‍ […]

Continue Reading

സര്‍വകലാശാല ഇന്റര്‍ കോളേജ് ബോക്‌സിങ് കിരീടം രാജപുരം കോളേജിന്

രാജപുരം:കണ്ണൂര്‍ സര്‍വകലാശാല ഇന്റര്‍ കോളേജ് ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ രാജപുരം സെന്റ് പയസ് ടെന്റ് കോളേജ് ജേതാക്കളായി. മാങ്ങാട്ട് പറമ്പ് യൂണിവേഴ്‌സിറ്റി ക്യാമ്പസ്സില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ കോളേജിലെ വിദ്യാര്‍ഥികളായ ജിതിന്‍ ജോസഫ്, അമല്‍ ടോമി, റെബിന്‍ ചാക്കോ എന്നിവര്‍ സ്വര്‍ണം നേടി. എബിന്‍ ജോണ്‍, വിഷ്ണു പ്രസാദ് എന്നിവര്‍ വെള്ളിയും ജസ്റ്റിന്‍ സജി, ദിദിന്‍ ദാമോദര്‍ എന്നിവര്‍ക്ക് വെങ്കലവും ലഭിച്ചു. നാലു വര്‍ഷമായി കിരിടം കാക്കുന്ന മുന്നാട് പീപ്പിള്‍സ് കോളേജില്‍ നിന്നും സന്റ് പയസ് ടെന്റ് കോളേജ് കിരിടം […]

Continue Reading

ക്‌നാനായ കുടിയേറ്റ ജൂബിലിയുടെ ഭാഗമായി ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് (കെ.സി.സി.) രാജപുരം ഫൊറോന കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വയോധികരെ ആദരിച്ചു

രാജപുരം: ക്‌നാനായ കുടിയേറ്റ ജൂബിലിയുടെ ഭാഗമായി ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് (കെ.സി.സി.) രാജപുരം ഫൊറോന കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വയോധികരെ ആദരിച്ചു. സ്‌നേഹാദരവ്2018 എന്ന പേരില്‍ മാലക്കല്ല് ലൂര്‍ദ്മാതാ പള്ളിയില്‍ ഒരുക്കിയ പരിപാടി കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശേരി ഉദ്ഘാടനം ചെയ്തു. രാജപുരം ഫൊറോനാ കൗണ്‍സില്‍ പ്രസിഡന്റ് സജി പ്ലാച്ചേരിപ്പുറത്ത് അധ്യക്ഷത വഹിച്ചു. ഫാ. ഷാജി മുകളേല്‍ ആമുഖ പ്രഭാഷണം നടത്തി. കെ.സി.സി. അതിരൂപതാ പ്രസിഡന്റ് സ്റ്റീഫന്‍ ജോര്‍ജ് മുഖ്യാതിഥിയായിരുന്നു. ഫാ.അബ്രഹാം പറമ്പേട്ട്, ബാബു […]

Continue Reading