തേനിയിലുണ്ടായ കാട്ടുതീ അപകടം; റാണീപുരത്ത് ട്രക്കിംഗിന് നിരോധനം

രാജപുരം: തമിഴ്നാട് തേനിയിലുണ്ടായ കാട്ടുതീ അപകടം മുന്‍നിര്‍ത്തി റാണീപുരം വിനോദസഞ്ചാര കേന്ദ്രത്തിലും ട്രക്കിംഗിന് നിരോധനം ഏര്‍പ്പെടുത്തി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിനോദസഞ്ചാരികള്‍ക്ക് വനത്തില്‍ പ്രവേശനം അനുവധിക്കില്ലെന്ന് ഡി.എഫ്.ഒ. അറിയിച്ചു. വേനല്‍ കനത്തതോടെ കാട്ടുതീയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് വനം വകുപ്പിന്റെ തീരുമാനം. നിലവില്‍ സഞ്ചാരികളുടെ സുരക്ഷയ്ക്കായി നിയമിച്ചിട്ടുള്ള വനസംരക്ഷണ സമിതി ജീവനക്കാരെ കാട്ടുതീയടക്കമുള്ള അപകട സാധ്യതകള്‍ നീരീക്ഷിക്കാനായി ജോലിയില്‍ നിലനിര്‍ത്തും. വനമേഖലായതിനാല്‍ അഗ്‌നി രക്ഷാ സേനയ്ക്കടക്കം എത്തിച്ചേരാനും സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനും കഴിയാത്ത പ്രദേശങ്ങളാണ് റാണീപുരം വിനോദ സഞ്ചാര […]

Continue Reading

സുള്ള്യയില്‍ നിന്നും പാണത്തൂര്‍ വഴി കാഞ്ഞങ്ങാട്ടേക്ക് സര്‍വീസ് ആരംഭിച്ച കര്‍ണാടക ആര്‍.ടി.സി. ബസ്സിന് രാജപുരത്ത് നാട്ടുകാര്‍ സ്വീകരണം നല്‍കി

രാജപുരം: കര്‍ണാടക സുള്ള്യയില്‍ നിന്നും പാണത്തൂര്‍ വഴി കാഞ്ഞങ്ങാട്ടേക്ക് സര്‍വീസ് ആരംഭിച്ച കര്‍ണാടക ആര്‍.ടി.സി. ബസ്സിന് മലയോരത്തെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. പാണത്തൂര്‍, ബളാംതോട്, രാജപുരം, ചുള്ളിക്കര തുടങ്ങിയ സ്ഥലങ്ങളിലാണ് സ്വീകരണമൊരുക്കിയത്. മലനാട് പാസഞ്ചേഴ്സ് അസോസിയേഷന്‍, വ്യാപാരികള്‍, ഓട്ടോറിക്ഷാ തൊഴിലാളികള്‍, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മധുരപലഹാരമടക്കം വിതരണം ചെയ്തുള്ള സ്വീകരണം. വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിന് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.തമ്പാന്‍, കള്ളാര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം.എം. സൈമണ്‍, കള്ളാര്‍ പഞ്ചായത്തംഗം ഇ.കെ.ഗോപാലന്‍, […]

Continue Reading