പൂടംകല്ലില്‍ ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക

രാജപുരം: ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്. മുക്കുഴി ഷിജു(30)നാണ് പരിക്കേറ്റത്. ബുധനാഴ്ച ഉച്ചയോടെ പൂടംകല്ല് ടൗണിന് സമീപം ഇടക്കടവ് റോഡിലാണ് അപകടം. കുറുമാണം കരിങ്കല്‍ ക്വാറിയില്‍ നിന്നും കല്ല് കയറ്റി വരികയായിരുന്ന ലോറി കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് റോഡിന് കുറുകെ മറിയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള വാഹനഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. ഒടുവില്‍ രാത്രി ഏഴോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

Continue Reading

രോഗ ബാധിതയായ സഹപാഠിക്ക് സഹായവുമായി കൂട്ടുകാര്‍ എത്തി

പനത്തടി: രോഗ ബാധിതയായ സഹപാഠിക്ക് സഹായവുമായി കൂട്ടുകാര്‍ എത്തി. ബളാംതോട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍1988-89 ബാച്ചില്‍ എസ് എസ് എല്‍ സി പഠനം പൂര്‍ത്തിയാക്കിയ അട്ടേങ്ങാനം സ്വദേശിനി പി.സി.രതിയെക്കാണാനാണ് സഹപാഠികള്‍ എത്തിയത്. ഭര്‍ത്താവ് മരിച്ചു രതിക്ക് രണ്ടു മക്കളാണുളളത് . സാമ്പത്തിമായി വളരെ ബുദ്ധിമുട്ടിലാണ് ഈ കുടുംബം. സഹപാികള്‍ പലരും സ്‌കൂള്‍ വിട്ട ശേഷം ആദ്യമായാണ് രതിയെ കാണുന്നതും. കൂട്ടുകാര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ക്ക് 9400238995.

Continue Reading