കള്ളാര്‍ ചെറുപനത്തടിയിലെ ജാന്‍സി സാബു കല്ലൂര്‍നിര്യാതയായി.

രാജപുരം: കള്ളാര്‍ ചെറുപനത്തടിയിലെ ജാന്‍സി സാബു കല്ലൂര്‍(44) നിര്യാതയായി. പരേത പയ്യാവൂര്‍ കളപ്പുരയ്ക്കല്‍ കുടുംബാംഗമാണ്. മ്യതസംസ്‌കാരം നാളെ തിങ്കള്‍(24,09,2018 )രാവിലെ 10 മണിക്ക് കള്ളാര്‍ സെന്റ് തോമസ് പള്ളിയില്‍ .ഭര്‍ത്താവ്: സാബു കല്ലൂര്‍ (കെ എസ് ഇ ബി രാജപുരം). മക്കള്‍: തോംസണ്‍, റ്റിസ്‌ന, ടീനു. സഹോദരങ്ങള്‍: ജോസ്, ജോയി, ജോളി, ജോയ്‌സ്.

Continue Reading

രാജപുരം ബളാല്‍ റോഡിലെ കുഴികള്‍ രാജപുരത്ത് ഓട്ടോറിക്ഷ തൊഴിലാളികളുടെ നേതൃത്വത്തില്‍ നികത്തി

രാജപുരം: വര്‍ഷങ്ങളായി ജില്ലാ പഞ്ചായത്ത് ഭരണസമിതിയും അധികൃതരും അവഗണിച്ച് കൊണ്ടിരിക്കുന്ന രാജപുരം ബളാല്‍ റോഡിലെ കുഴികള്‍ രാജപുരത്ത് ഓട്ടോറിക്ഷ തൊഴിലാളികളുടെ നേതൃത്വത്തില്‍ നികത്തി. ഒരു ദിവസത്തെ ഓട്ടം വേണ്ടെന്നു വെച്ചാണ് ഇവര്‍ റോഡിലെ കുഴിയടച്ചത്. ഈ റോഡ് നന്നാക്കേണ്ട ജില്ലാപഞ്ചായത്തിന്റെ ഭാഗത്തുനിന്നും അടുത്തകാലത്തൊന്നും റോഡിന്റെ അറ്റകുറ്റപ്പണികളൊ റോഡ് നവീകരണമേ ഉണ്ടാകില്ല എന്ന് ഉറപ്പായതോടെയാണ് ഇവര്‍ ഇത്തരത്തില്‍ കുഴികളടക്കാന്‍ ഒരു ദിവസം മാറ്റിവച്ചത്. ഇനിയും കുഴികള്‍ അടച്ചില്ലെങ്കില്‍ തങ്ങളുടെ നടു ഒടിയുകയും കീശ കാലിയാകുകയും ചെയ്യും എന്നതുകൊണ്ടാണ് റോഡ് […]

Continue Reading

കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാതയിലെ ഏഴാംമയിൽ മുതൽ പുടംകല്ല് വരെയുള്ള മെക്കാഡം ടാറിംഗിന്റെ പണി മാർച്ചിൽ തീർക്കുമെന്ന് അധികൃതർ ഉറപ്പു നൽകി

രാജപുരം: കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാതയിലെ ഏഴാംമയിൽ മുതൽ പുടംകല്ല് വരെയുള്ള മെക്കാഡം ടാറിംഗിന്റെ പണി മാർച്ചിൽ തീർക്കുമെന്ന് ഇന്നലെ കോടോം ബേളൂർ പഞ്ചായത്ത് ഹാളിൽ വിളിച്ചുചേർത്ത യോഗത്തിൽ അധികൃതർ ഉറപ്പു നൽകി.  കള്ളാർ, പനത്തടി, കോടോം ബേളൂർ എന്നി പഞ്ചായത്ത് പ്രസിഡണ്ട് മാരുടെയും, അംഗങ്ങളുടെയും, റോഡ് പണിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും, മലനാട് വികസന സമിതി നേതാക്കളുടെയും, വ്യാപാരി നേതാക്കളുടെയും നേതൃത്വത്തിലാണ് യോഗം വിളിച്ചുചേർത്തത്. ഇതിനായി നിർമ്മിക്കേണ്ട കൾവട്ടുകൾ ട്രെയിനേജുകൾ മറ്റു കോൺഗ്രീറ്റ് വർക്കുകളല്ലാം നവംബർ 30 […]

Continue Reading

നൂറാം വയസ്സില്‍ ചരിത്രത്തിലേക്ക് എത്തി നോക്കി ഇരിയ ടൗണിനടുത്ത് ഒരു ബ്രിട്ടിഷ് ബംഗ്ലാവ്

രാജപുരം: നൂറാം വയസ്സില്‍ ചരിത്രത്തിലേക്ക് എത്തി നോക്കി ഇരിയ ടൗണിനടുത്ത് ഒരു ബ്രിട്ടിഷ് ബംഗ്ലാവ്. ടൗണില്‍ നിന്നും ഒരു കിലോമീറ്റര്‍ മാറി സംസ്ഥാന പാതയോരത്ത് 91 സെന്റ് സ്ഥാലത്തണ് ബ്രിട്ടീഷുക്കാരുടെ ഓര്‍മ്മയായി കാലപ്പഴക്കത്താല്‍ നശിച്ചു പൊയ്‌ക്കൊണ്ടിരിക്കുകയാണ് ഈ ബംഗ്ലാവ്. ചെത്ത് കല്ല് ഉപയോഗിച്ച് ഒറ്റമുറിയില്‍ പണി കഴിപ്പിച്ച ഈ ബംഗ്ലാവിനോട് ചേര്‍ന്ന് ശൗചാലയവും തൊട്ടടുത്തായി കിണറും നില്‍ക്കുന്നു. ഇതിനടുത്തായി രണ്ട് മുറികള്‍ ഉള്ള കുതിരാലയവും കാണാം. ഇതില്‍ ഒന്ന് കുതിരകളുടെ വിശ്രമമുറിയും, മറ്റൊന്ന് ഭഷണം ഉണ്ടാക്കി ഉണ്ടാക്കി […]

Continue Reading

കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന പാതയില്‍ എാഴാംമൈല്‍ മുതല്‍ പൂടംക്കല്ല് വരെയുളള മെക്കാഡം ടാറിങ്ങിന്റെ ജോലികള്‍ തുടങ്ങി

രാജപുരം: കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന പാതയില്‍ എാഴാംമൈല്‍ മുതല്‍ പൂടംക്കല്ല് വരെയുളള മെക്കാഡം ടാറിങ്ങിന്റെ ജോലികള്‍ തുടങ്ങി. റോഡില്‍ അപകടമായി നില്‍ക്കുന്ന മരങ്ങള്‍ എത്രയും വേഗം മുറിച്ച് നീക്കാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ആദ്യഘടതതില്‍ പണി നടക്കുന്ന പൂടംകല്ല് മുതല്‍ ഒടയംചാല്‍ വരെയുളള ഭാഗത്തെ 17 മരങ്ങള്‍ എത്രയും വേഗത്തില്‍ മുറിച്ച് ഫോറസ്റ്റ് വകുപ്പ് കൈമാറാനും പിന്നീട് ലേലം ചെയ്യനും നിര്‍ദ്ദേശം നല്‍കി. രണടാംഘടം പണിനടക്കുന്ന ഒടയംചാല്‍ മുതല്‍ എാഴാം മൈല്‍ വരെയുളള ഭാഗത്തെ 50 […]

Continue Reading

വിദ്യാലയത്തിന്റെ സുരക്ഷാ സംവിധാനത്തിന് കരുത്തേകാനായി കാലിച്ചാനടുക്കം ഗവ: ഹൈ സ്‌കൂളില്‍ സി.സി.ടി.വി ക്യാമറാ സംവിധാനം യാഥാര്‍ത്ഥ്യമാക്കി

കാലിച്ചാനടുക്കം: വിദ്യാലയത്തിന്റെ സുരക്ഷാ സംവിധാനത്തിന് കരുത്തേകാനായി കാലിച്ചാനടുക്കം ഗവ: ഹൈ സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തില്‍ സി.സി.ടി.വി ക്യാമറാ സംവിധാനം യാഥാര്‍ത്ഥ്യമാക്കി. സി.സി.ടി.വി ക്യാമറാ സംവിധാനത്തിന്റെ ഉദ്ഘാടന കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.കെ.സുധാകരന്‍ നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് പി.വി.ശശിധരന്‍ അധ്യക്ഷനായി.പ്രധാനാധ്യാപകന്‍ കെ.ജയചന്ദ്രന്‍ ,കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.ഭൂപേഷ്, പഞ്ചായത്തംഗങ്ങളായ മുസ്തഫ തായന്നൂര്‍, എം.അനീഷ് കുമാര്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് കെ.അംബിക, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡണ്ട് ലത്തീഫ് അടുക്കം, രാഹുല്‍കണ്ണോത്ത് എന്നിവര്‍ പ്രസംഗിച്ചു.

Continue Reading

റാണിപുരത്ത് സൗകര്യങ്ങള്‍ വിലയിരുത്തി ജില്ലാകലക്ടറും സംഘവും

രാജപുരം: കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരത്ത് സൗകര്യങ്ങള്‍ വിലയിരുത്തി ഇനി എന്തെല്ലാം ചെയ്യണം എന്ന് വിശകലനം നടത്തുന്നതിനായി ജില്ലാകലക്ടറും സംഘവും എത്തി. ഇന്നലെ രാവിലെ എത്തിയ സംഘം റാണിപുരത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളല്ലാം നോക്കിക്കാണുകയും എന്തൊക്കെയാണ് ആവശ്യം എന്ന് വിലയിരുത്തുകയും ചെയ്തു. ജില്ലാ കലക്ടര്‍ ഡോ ഡി.സജിത് ബാബുവിനൊപ്പം തഹസില്‍ദാര്‍ കുഞ്ഞിക്കണ്ണന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ മുരളി, പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പി.ജി മോഹനന്‍, മലനാട് മാര്‍ക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് അഡ്വക്കറ്റ് എം.പി ഭാസ്‌കരന്‍, വനംവകുപ്പ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ […]

Continue Reading

ബളാംതോട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗവും സ്‌കൂള്‍ വെബ് സൈറ്റ് ഉത്ഘാടനവും പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് .പി.ജി മോഹനന്‍ നിര്‍വ്വഹിച്ചു

പനത്തടി: ബളാംതോട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗവും സ്‌കൂള്‍ വെബ് സൈറ്റ് ഉത്ഘാടനവും പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് .പി.ജി മോഹനന്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.ഹേമാംബിക, പി.ടി.എ പ്രസിഡണ്ട് പി.എം കുര്യാക്കോസ്, മുന്‍ പി.ടി.എ പ്രസിഡണ്ട് കെ.ജെ.സജി, കെ.കെ വേണുഗോപാല്‍, മദര്‍ പിടിഎ പ്രസിഡണ്ട് പദ്മകുമാരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Continue Reading

യു.കെ ക്നാനായ മിഷന് കരുത്തേകാന്‍ ഫാ.ഷഞ്ചു കൊച്ചുപറമ്പില്‍ പറക്കുകയായി

ബെര്‍മിംഗ്ഹാം: യു.കെ ക്നാനായ മിഷന്റെ ആത്മീയ വളര്‍ച്ചക്ക് കരുത്തേകാന്‍ ഇനി മുതല്‍ ഫാ. ഷഞ്ചു കൊച്ചുപറമ്പിലും യു.കെ ക്നാനായ മിഷന്റെ കീഴിലുള്ള ബെര്‍മിംഗ്ഹാം ത്രീ കൗണ്ടി മിഷനുകളുടെ ചുമതലയായിരിക്കും ഫാ ഷഞ്ചു കൊച്ചുപറമ്പില്‍ വഹിക്കുകയെന്നു വികാരി ജനറാള്‍ ഫാ സജി മലയില്‍പുത്തന്‍പുര അറിയിച്ചു. ഇന്നാണ് യുകെ യിലേക്ക് പോരുന്നതിനുള്ള വിസ ലഭിച്ചത്. കല്ലറ പുത്തന്‍ പള്ളി ഇടവകാംഗമാണ് ഫാ ഷഞ്ചു കൊച്ചുപറമ്പില്‍.രാജപുരം തിരുക്കുടുംബ ഫൊറോനാ ദൈവാലയത്തില്‍ അസി.വികാരിയായി മലബാറിലെത്തി തുടര്‍ന്ന് അടറോട്ട്, മാലോം, റാണിപുരം, കാഞ്ഞങ്ങാട് ഇടവകകളില്‍ […]

Continue Reading

രാജപുരം-ബളാല്‍ റോഡ് തകര്‍ന്നു യാത്ര ദുരിതം

രാജപുരം: രാജപുരം-ബളാല്‍ റോഡ് തകര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ട് ഏകദേശം നാലു വര്‍ഷത്തോളമായി. ഇക്കാലയളവില്‍ റോഡിന്റെ വീതി കൂട്ടുന്ന പണിയില്ലാതെ അറ്റകുറ്റപ്പണികള്‍ പോലും നടന്നിട്ടില്ല. ഈ റോഡിനുവേണ്ടി പാസാക്കിയ ഫണ്ട് പോലും നേരാംവണ്ണം ഉപയോഗിക്കാതെ വെറുതെ പോവുകയാണ് ചെയ്തത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഫണ്ട് പാസായി റോഡ് നന്നാകാം നന്നാകും എന്ന് പറഞ്ഞതല്ലാതെ അധികൃതരുടെ ഭാഗത്തുനിന്ന് നന്നാക്കാനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല. കോടോം-ബേളൂര്‍, കള്ളാര്‍, പനത്തടി പഞ്ചായത്തുകളില്‍നിന്നും നൂറുകണക്കിന് വാഹനങ്ങളാണ് ഈ റോഡിലൂടെ വെള്ളരിക്കുണ്ട് താലൂക്കിലേക്ക് ദിവസേന പോയിക്കൊണ്ടിരിക്കുന്നത്. ഒരു […]

Continue Reading