നിര്യാതരായി മലബാർബീറ്റ്സ് വാർത്തകൾ

നൂഞ്ഞിയിലെ പോളിടെക്‌നിക്ക് റിട്ടേര്‍ഡ് അധ്യാപകന്‍ ടി ബാലകൃഷ്ണന്‍നിര്യാതനായി.

രാജപുരം: നൂഞ്ഞിയിലെ പോളിടെക്‌നിക്ക് റിട്ടേര്‍ഡ് അധ്യാപകന്‍ ടി ബാലകൃഷ്ണന്‍ (70) നിര്യാതനായി. സംസ്‌കാരം നാളെ (30,07,2017)രാവിലെ 10ന് വീട്ട് വളപ്പില്‍. ഭാര്യ: വല്‍സല (മടിക്കൈ അമ്പലത്തറ ആയുര്‍വേദ ആശുപത്രി നേഴ്‌സ്). മകന്‍: നിതിന്‍. പരേതനായ തേറിന്റെയും മതറിന്റെയും മകനാണ്. സഹോദരങ്ങള്‍: രാമന്‍ (കെ എസ് ഇ ബി ഓഫീസ് രാജപുരം) രാഘവന്‍ (കെ എസ് ഇ ബി ഓഫീസ് കുറ്റിക്കോല്‍ ), ടി മണി (ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ പെരിയ) നാരായണി ( ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നീലേശ്വരം), രാജന്‍ […]

മലബാർബീറ്റ്സ് വാർത്തകൾ രാജപുരം വാർത്ത.

കൊട്ടോടി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പച്ചക്കറി വിത്ത് വിതരണം ചെയ്തു

രാജപുരം: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും രാജപുരം കൃഷിഭവന്റെ നേതൃത്വത്തില്‍ കൊട്ടോടി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണത്തിന് ഒരു മുറം പച്ചക്കറി വിത്ത് വിതരണം. പി.ടി.എ.പ്രസിഡന്റ്. ബി. അബ്ദുള്ള നിര്‍വഹിച്ചു . പ്രധാന അദ്ധ്യാപകന്‍ .ഷാജി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.

മലബാർബീറ്റ്സ് വാർത്തകൾ രാജപുരം വാർത്ത.

രാഷ്ട്രപതിക്കൊപ്പം ചെലവഴിച്ച നിമിഷങ്ങളുടെ ഓര്‍മ്മയുമായി രാജപുരം സ്വദേശികള്‍

രാജപുരം: രാജ്യത്തെ പ്രഥമ പൗരനായി രാംനാഥ് കോവിന്ദ് റെയ്സീന കുന്നിലെ രാഷ്ട്രപതി ഭവനിലെത്തുമ്പോള്‍ അദ്ദേഹത്തോടൊപ്പം അല്‍പനേരം ചെലവഴിക്കാന്‍ സാധിച്ചതിന്റെ സന്തോഷവും ഓര്‍മ്മകളുമായി ജില്ലയിലെ ദേശീയ പാതാ വിഭാഗം അസിസ്റ്റന്റ് എക്സി. എന്‍ജിനീയര്‍ സി.ജെ. കൃഷ്ണന്‍. രാംനാഥ് കോവിന്ദ് 2001-ല്‍ പട്ടിക ജാതി മോര്‍ച്ച ദേശീയ അധ്യക്ഷനും എം.പിയുമായിരുന്ന കാലത്താണ് പട്ടിക വര്‍ഗ വിഭാഗത്തിനായി പ്രവര്‍ത്തിച്ചിരുന്ന സി.ജെ. കൃഷ്ണനും സുഹൃത്ത് ബാലകൃഷ്ണന്‍ ചാമക്കൊച്ചിക്കും പ്രസിഡന്റിനെ കാണാന്‍ അവസരം ലഭിച്ചത്. ജില്ലയിലെ അറിയപ്പെടുന്ന ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ രാജപുരം സ്വദേശി നാരായണന്റെ […]

നിര്യാതരായി മലബാർബീറ്റ്സ് വാർത്തകൾ

പാലംങ്കല്ല് ഞാറക്കാട്ട് ജോസഫ് (ഏപ്പ് ) നിര്യാതയായി

രാജപുരം: പാലംങ്കല്ല് ഞാറക്കാട്ട് ജോസഫ് (ഏപ്പ് 75) നിര്യാതയായി. മ്യതസംസ്‌കാരം (28,07,2017) 3മണിക്ക് രാജപുരം തിരുകുടുംബ ഫൊറോനാ ദേവാലയ സെമിത്തേരിയില്‍. ഭാര്യ: പരേതയായ മേരി. മക്കള്‍: ജോണ്‍, ചാക്കോ, മിനി, റീന. മരുമക്കള്‍: ജയ്സി, മിനി, ജോസ്, ജിജി.

മലബാർബീറ്റ്സ് വാർത്തകൾ രാജപുരം വാർത്ത.

പൂടംങ്കല്ലില്‍ മെഗാ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു

രാജപുരം: ഏകാത്മ മാനവ ദര്‍ശന ഉപജ്ഞാതാവ് പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ബി.ജെ.പി കാഞ്ഞങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെയും കെ.വി.ജി ആയുര്‍വേദ മെഡിക്കല്‍ കോളേജ് സുള്ള്യായുടെയും സഹകരണത്തോടെ 28-07-2017 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ 1 മണി വരെ പൂടംങ്കല്ല് ഫുഡ്‌ലാന്റ് ഓഡിറ്റോറിയത്തില്‍ വെച്ച് മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു. വിദഗ്ദരായ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കുന്നതാണ്. തുടര്‍ചികിത്സ ആവശ്യമുളള രോഗികള്‍ക്ക് സൗജന്യമായി ചെയ്തു കൊടുക്കുന്നതാണ്. ക്യാമ്പില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ രാവിലെ 8.30 ന് പേര് രജിസ്റ്റര്‍ […]

ഒടയംചാല്‍ വാര്‍ത്ത മലബാർബീറ്റ്സ് വാർത്തകൾ

ഗവ.ആയുര്‍വ്വേദ ഡിസ്‌പെന്‍സറി കോടോം -ബേളൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സൗജന്യ ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി

രാജപുരം: ഗവ.ആയുര്‍വ്വേദ ഡിസ്‌പെന്‍സറി കോടോം -ബേളൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മഴക്കാലരോഗ പ്രതിരോധ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും, സൗജന്യ മരുന്നുവിതരണവും നടത്തി. മെഡിക്കല്‍ ക്യാമ്പുകളുടെ ഉദ്ഘാടനം കോടോം -ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. കുഞ്ഞിക്കണ്ണന്‍ നിര്‍വ്വഹിച്ചു. കോടോം -ബേളൂര്‍ ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഭൂപേഷ് കെ. അദ്ധ്യക്ഷത വഹിച്ചു. കോടോം -ബേളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ, കോടോം -ബേളൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.സി. മാത്യു, 7-ാം വാര്‍ഡ് മെമ്പര്‍ […]

മലബാർബീറ്റ്സ് വാർത്തകൾ രാജപുരം വാർത്ത.

ജോസഫ് കനക മൊട്ടയെ കുറിച്ച് തയ്യാറാക്കുന്ന ഡോക്യുമെന്ററിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം 27ന്

രാജപുരം : ജോസഫ് കനക മൊട്ടയെ കുറിച്ച് തയ്യാറാക്കുന്ന ഡോക്യുമെന്ററിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം 27ന് പകല്‍ 10ന് ജോസഫ് കനകമൊട്ടയുടെ വീട്ടില്‍ വെച്ച് ജില്ലാ കലക്ടര്‍ ജീവന്‍ ബാബു നിര്‍വ്വഹിക്കും. തൊണ്ണൂറിന്റെ അവശതകള്‍ മറന്ന് ഇന്നും മലയോര ഹൈവേ യാഥാര്‍ത്ഥ്യമാക്കാന്‍ പോരാടുന്ന ജോസഫ് കനകമൊട്ടയെ കുറിച്ചാണ് ഡോക്യുമെന്ററി നിര്‍മ്മിക്കുന്നത്. കേരളത്തിന്റെ മലയോരമേഖലയിലെ രണ്ട് അറ്റങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടിക്കുന്നതിന് മലയോര ഹൈവേ എന്ന ആശയം ആദ്യമായി രൂപപ്പെടുത്തി എടുത്ത മാലക്കല്ലിലെ ജോസഫ് കനകമൊട്ടയെുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കാന്‍ ഒരുങ്ങുകയാണ് […]

നിര്യാതരായി മലബാർബീറ്റ്സ് വാർത്തകൾ

ഒടയംചാല്‍ വാര്‍ണ്ണാക്കുഴിയില്‍ ഏലിക്കുട്ടി നിര്യാതയായി

രജപുരം: ഒടയംചാല്‍ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ പരേതനായ വാര്‍ണ്ണാക്കുഴിയില്‍ തൊമ്മന്റെ ഭാര്യ ഏലിക്കുട്ടി(93) നിര്യാതയായി. മക്കള്‍: ചാക്കോ,കോരക്കുട്ടി, ജോസ്. മരൂമക്കള്‍ : മറിയക്കുട്ടി,ഏലമ്മ,ഏല. മൃതസംസ്‌ക്ക്കാരം നാളെ 25-07-2017. 10 മണിക്ക് ഒടയംചാല്‍ സെന്റ് ജോര്‍ജ് ദേവാലയ സെമിത്തേരിയില്‍  

മലബാർബീറ്റ്സ് വാർത്തകൾ രാജപുരം വാർത്ത.

വ്യാപാരസ്ഥാപനങ്ങളില്‍ മോഷണം

രാജപുരം: ഇന്നലെ രാത്രി ചുളളിക്കരയിലെ വ്യാപാരസ്ഥാപനങ്ങളായ ലിന്നാസ് മെഡിക്കല്‍സ്, ഫാമിലിസുപ്പര്‍മാര്‍ക്കറ്റ് എന്നിവടങ്ങളില്‍ മോഷണം നടന്നു. ലിന്നാസ് മെഡിക്കല്‍സില്‍ നിന്നും മോബൈല്‍ ഫോണ്‍, എ.ടി.എം കാര്‍ഡ് പാന്‍കാര്‍ഡ് മുതലായവകുടാതെ ഇരുപതിനായിരം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. സുപ്പര്‍മാര്‍ക്കറ്റില്‍നിന്നും ഏതാണ്ട് രണ്ടായിരം രൂപായാണ് നഷ്ടപ്പെട്ടിട്ടുളളത്. രാജപുരം പോലീസില്‍ പരാതി നല്‍കി. മഴക്കാലമായതോടുകുട്ടി മോഷണം വ്യാപാകമായിരിക്കുകയാണ്. പോലിസ് ജഗ്രാത പുലര്‍ത്തുന്നതോടോപ്പം അന്യസംസ്ഥാന തൊഴിലാളികളെക്കുടി നിരീക്ഷികണമെന്ന് വ്യാപാരി ഏകോപന സമിതി ചുളളിക്കര യൂണിറ്റ് ആവശ്യപ്പെട്ടു.

മലബാർബീറ്റ്സ് വാർത്തകൾ രാജപുരം വാർത്ത.

രാജപുരത്ത് ബൂത്ത് തല കുടുംബസംഗമം കെ.പി.സി.സി.പ്രസിഡണ്ട് എം.എം.ഹസ്സന്‍ ഉദ്ഘാടനം ചെയ്തു.

രാജപുരം:രാജപുരത്ത് ബൂത്ത് തല കുടുംബസംഗമം നടത്തി. ബൂത്ത് തല കുടുംബസംഗമം കെ.പി.സി.സി.പ്രസിഡണ്ട് എം.എം.ഹസ്സന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ബാലക്യഷണന്‍ പെരിയ മുഖ്യപ്രഭാഷണം നടത്തി. ബൂത്ത് പ്രസിഡണ്ട് ജോര്‍ജ് നാലാംകല്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. സെക്രട്ടറി കെ.നീലകണ്ഠന്‍, ഡി.സി.സി.പ്രസിഡണ്ട് ഹക്കീം കുന്നില്‍, ബ്ലോക്ക് പ്രസിഡണ്ട് ബാബു കദളി മറ്റം, മണ്ഡലം പ്രസിഡണ്ട് വി.കുഞ്ഞിക്കണ്ണന്‍, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് എം. കുഞ്ഞമ്പു നായര്‍, ഫിലിപ്പ് ഓണശ്ശേരി, ത്രേസ്സ്യാമ്മ ജോസഫ്, ടി.കെ.നാരായണന്‍, എന്നീവര്‍ പ്രസംഗിച്ചു. ലീലാമ്മ ജോസഫ് സ്വാഗതവും ജോസ് […]