കല & സാഹിത്യം മലബാർബീറ്റ്സ് വാർത്തകൾ

ഫിദൽ കാസ്ട്രോയെക്കുറിച്ച് ചെഗുവേര

ആരോപണങ്ങൾ എന്തുമിരിക്കട്ടെ, ഫിദൽ കാസ്ട്രോ എന്ന അനശ്വര വിപ്ലവകാരി ഇന്നലെ മരിച്ചല്ലോ. പണ്ട് ചെഗുവേര എഴുതിയ ഒരു കവിതയിതാ… മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് സച്ചിദാനന്ദനാണ്. അവതരണം കരിവെള്ളൂർ മുരളിയുടേതും. നീ പറഞ്ഞു, സൂര്യന്‍ ഉദിക്കുകതന്നെ ചെയ്യുമെന്ന്. നീ സ്‌നേഹിക്കുന്ന ഹരിതവര്‍ണ്ണമാര്‍ന്ന മുതലയെ വിമോചിപ്പിക്കാന്‍ ഭൂപടങ്ങളില്‍ കാണാത്ത പാതകളിലൂടെ നമുക്കു പോവുക. ഉദയതാരകങ്ങള്‍ ജ്വലിച്ചുനില്‍ക്കുന്ന നമ്മുടെ ഇരുണ്ട ശിരസ്സുകളാല്‍ അവമതികളെ തുടച്ചു തൂത്തുകളഞ്ഞ് നമുക്കു പോവുക. ഒന്നുകില്‍ നാം വിജയം നേടും, അല്ലെങ്കില്‍ മരണത്തിന്നുമപ്പുറത്തേക്ക് നാം നിറയൊഴിക്കും. ആദ്യത്തെ […]