ഒടയംചാല്‍ വാര്‍ത്ത മലബാർബീറ്റ്സ് വാർത്തകൾ

കിടപ്പിലായ രോഗികള്‍ക്ക് താങ്ങായി സ്‌മൈല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്

രാജപുരം: കിടപ്പിലായ രോഗികള്‍ക്ക് താങ്ങായി സ്‌മൈല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്. കോടോം ബേളൂര്‍ പഞ്ചായത്തിലെ അഗതി ആശ്രയ ലിസ്റ്റില്‍ പെട്ട അവശത അനുഭവിക്കുന്ന കിടപ്പിലായ രോഗികള്‍ക്ക് കട്ടിലും ഭക്ഷണകിറ്റും വീടുകളിലെത്തിച്ച് നല്‍കിയാണ് സ്‌മൈല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് മാതൃകയായത്. വിതരണോത്ഘാടനം കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞിക്കണ്ണന്‍ നിര്‍വഹിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ലളിത അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓഡിനേറ്റര്‍ രഞ്ജിത്ത്, എസ് ടി പ്രോഗ്രാം കമ്മിറ്റി ഓഫീസര്‍ ശ്രീമതി ഹര്‍ഷ ,പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ […]

ഒടയംചാല്‍ വാര്‍ത്ത മലബാർബീറ്റ്സ് വാർത്തകൾ

മലയോരത്തിന് ഓണ സമ്മാനമായി കാഞ്ഞങ്ങാട്-പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി. ബസ്സ്

കാലിച്ചാനടുക്കം: മലയോരത്തിന് ഓണ സമ്മാനമായി ലഭിച്ച കാഞ്ഞങ്ങാട്-പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി. ബസ്സ് സര്‍വീസ് തുടങ്ങി. കാഞ്ഞങ്ങാടു നിന്നും മലയോര മേഖലയായ എണ്ണപ്പാറ, കാലിച്ചാനടുക്കം, പരപ്പ, വെള്ളരിക്കുണ്ട്, ചെറുപുഴ, ആലക്കോട് വഴി കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളെ ബന്ധിപ്പിച്ചാണ് ബസ്സ് കടന്നു പേകുന്നത്. ശനിയാഴ്ച വൈകുന്നേരം കാഞ്ഞങ്ങാട് നിന്നും ആരംഭിക്കുന്ന സര്‍വീസിന് എണ്ണപ്പാറ, തായന്നൂര്‍, കാലിച്ചാനടുക്കം, പരപ്പ എന്നിവിടങ്ങളില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. കോടോം ബേളൂര്‍ പഞ്ചായത്ത്, സി.പി.എം. എളേരി ഏരിയാ കമ്മിറ്റി, മലയോര മേഖലാ പാസഞ്ചേഴ്സ് […]

ഒടയംചാല്‍ വാര്‍ത്ത മലബാർബീറ്റ്സ് വാർത്തകൾ

കാലിച്ചാനടുക്കം വ്യാപാരി വ്യവസായി സമിതി യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ജില്ല സെക്രട്ടറി രാഘവന്‍ വെളൂത്തോളി നിര്‍വ്വഹിച്ചു

രാജപുരം : കാലിച്ചാനടുക്കം വ്യാപാരി വ്യവസായി സമിതി യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ജില്ല സെക്രട്ടറി രാഘവന്‍ വെളൂത്തോളി നിര്‍വ്വഹിച്ചു. യുണിറ്റ് പ്രസിഡന്റ് എം. രജീഷ് അധ്യക്ഷനായി. കെ അനീഷ് .ഭൂപേഷ് ,മുസ്തഫ തായന്നൂര്‍, ടി.വി ജയചന്ദ്രന്‍, രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു..യൂണിറ്റ് സെക്രട്ടറി ഓ കെ രാജന്‍ സ്വാഗതം പറഞ്ഞു .

ഒടയംചാല്‍ വാര്‍ത്ത മലബാർബീറ്റ്സ് വാർത്തകൾ

ചെന്തളം യുവതരംഗ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രവര്‍ത്തകരായ യുവാക്കള്‍ മാത്യകകാട്ടി

രാജപുരം: യുവാക്കള്‍ മാത്യകകാട്ടി ചെന്തളം യുവതരംഗ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രവര്‍ത്തകരായ യുവാക്കളാണ് വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ബുദ്ധിമുട്ടാകുന്ന കാഞ്ഞങ്ങാട്-പാണത്തൂര്‍ റൂട്ടില്‍ ചെന്തളം മുതല്‍ ഒടയംചാല്‍ വരെയുളള കാടുകള്‍ വെട്ടിത്തെളിച്ചത. പ്രസിഡന്റ് ഷാജി കാക്കാംപറമ്പില്‍, സെക്രട്ടറി കൃപിന്‍ കുമാര്‍ എനിനവരുടെ നേത്യത്വത്തില്‍ ദേവരാജന്‍, പ്രകാശന്‍, അനൂപ്, രൂപേഷ് ,പ്രദീപ് ,അജയന്‍, സുധീഷ്, ജിഷ്ണു, പ്രവീണ്‍, സുനീഷ്, ദിലീപ് ,ഹരീഷ് ,അഭിജിത്ത് എന്നിവരാണ് കാട്‌കൊത്തുവാനായി മുന്നിട്ടിറങ്ങുന്നത്

ഒടയംചാല്‍ വാര്‍ത്ത മലബാർബീറ്റ്സ് വാർത്തകൾ

ഗവ.ആയുര്‍വ്വേദ ഡിസ്‌പെന്‍സറി കോടോം -ബേളൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സൗജന്യ ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി

രാജപുരം: ഗവ.ആയുര്‍വ്വേദ ഡിസ്‌പെന്‍സറി കോടോം -ബേളൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മഴക്കാലരോഗ പ്രതിരോധ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും, സൗജന്യ മരുന്നുവിതരണവും നടത്തി. മെഡിക്കല്‍ ക്യാമ്പുകളുടെ ഉദ്ഘാടനം കോടോം -ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. കുഞ്ഞിക്കണ്ണന്‍ നിര്‍വ്വഹിച്ചു. കോടോം -ബേളൂര്‍ ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഭൂപേഷ് കെ. അദ്ധ്യക്ഷത വഹിച്ചു. കോടോം -ബേളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ, കോടോം -ബേളൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.സി. മാത്യു, 7-ാം വാര്‍ഡ് മെമ്പര്‍ […]

ഒടയംചാല്‍ വാര്‍ത്ത മലബാർബീറ്റ്സ് വാർത്തകൾ

എട്ടുപൊതിപ്പാട് വയലില്‍ തായന്നൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ സ്‌കൗട്ട് ഗൈഡ് യൂണിറ്റിലേ കുട്ടികളുടെ നേതൃത്വത്തില്‍ നെല്‍കൃഷി ഇറക്കി.

തായന്നൂര്‍: എട്ടുപൊതിപ്പാട് വയലില്‍ തായന്നൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ സ്‌കൗട്ട് ഗൈഡ് യൂണിറ്റിലേ കുട്ടികളുടെ നേതൃത്വത്തില്‍ നെല്‍കൃഷി ഇറക്കി. നെല്ല് നടീലിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞിക്കണ്ണന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉഷ, പുഷ്പ, ലത, സ്റ്റാഫ് സെക്രട്ടറി ടി.വി മധുകുമാര്‍, ഉഷാദേവി, കരുണകരന്‍നായര്‍, പി.ഗംഗാധരന്‍ എന്നിവര്‍ പ്രസംഗിച്ചു.പ്രിന്‍സിപ്പാള്‍ പി.മോഹനന്‍ സ്വാഗതവും, ഹെഡ്മാസ്റ്റര്‍ ഇ.വി.എം. ബാലകൃഷ്ണന്‍ നന്ദി പറഞ്ഞു.    

ഒടയംചാല്‍ വാര്‍ത്ത മലബാർബീറ്റ്സ് വാർത്തകൾ

റബറിന് ഇടവിളയായി പൊനംകൃഷി, മണ്ണില്‍ പൊന്നുവിളയിച്ച് പിയൂസ്

തായന്നുര്‍: റബര്‍നൊരു ഇടവിള കണ്ടെത്തി.എണ്ണപ്പാറ പാത്തിക്കരയിലെ പീയൂസ് ജോര്‍ജ്്. മറ്റൊന്നുമല്ല റബറിനു അല്പം തണുപ്പും ലഭിക്കും എന്നാല്‍ മുട്ടില്ലാതെ നെല്ലും കിട്ടും. നെല്‍കൃഷിയിലൂടെ കര്‍ഷകര്‍ക്കാകെ മാതൃകയാവുകയാണീ മലയോര കര്‍ഷകനും ഭാര്യയും. തന്റെ ഒരേക്കര്‍ റബര്‍ തൈകള്‍ക്കിടെ സമൃദ്ധമായി നെല്‍കൃഷി നടത്തുകയാണിദ്ദേഹം. 90 ദിവസം കൊണ്ട് വിളവ് എടുക്കാന്‍ പാകമാകുന്ന തൊണ്ണുറാന്‍ എന്ന വിത്താണ് വിതച്ചിരിക്കുന്നത്. പഴയ മരങ്ങള്‍ മുറിച്ചുമാറ്റി റബര്‍ തൈ നടാന്‍ പ്ലാറ്റ്‌ഫോമുണ്ടാക്കുമ്പോള്‍ ഇവിടുത്തെ മണ്ണിന്റെ ഘടന കണ്ട് ഇവിടെ നെല്‍കൃഷി ചെയാന്‍ പാകമായ സ്ഥലമാണെന്നു […]

ഒടയംചാല്‍ വാര്‍ത്ത മലബാർബീറ്റ്സ് വാർത്തകൾ

കൊട്ടോടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ റാഗിംഗ് വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി.

രാജപുരം: കൊട്ടോടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കായി നടത്തിയ റാഗിംഗ് വിരുദ്ധ ബോധവത്കരണം രാജപുരം എസ്‌ഐ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. റാഗിംഗ് കേസുകളില്‍ പിടിക്കപ്പെട്ടാല്‍ രണ്ടു വര്‍ഷം തടവും 10,000 രൂപ പിഴയും മൂന്നു വര്‍ഷത്തെ പരീക്ഷ വിലക്കും നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സ്‌കൂള്‍ ഡയറി വിദ്യാര്‍ഥി രേഖയുടെ പ്രകാശനം ജില്ലാ പഞ്ചായത്തംഗം ഇ. പത്മാവതി നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് വി. അബ്ദുളള, പ്രിന്‍സിപ്പല്‍ എം.മൈമൂന, മുഖ്യാധ്യാപകന്‍ ,ഷാജി ഫിലിപ്പ് ,സുകുമാരന്‍ […]

ഒടയംചാല്‍ വാര്‍ത്ത മലബാർബീറ്റ്സ് വാർത്തകൾ

അട്ടേങ്ങാനം ഗവ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദി സിനിമ സംവിധായകനും തിരക്കഥാകൃത്തുമായ കെ ഗിരീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു.

രാജപുരം : അധ്യാപിക നായികയായി വെള്ളിത്തിരിയില്‍ എത്തിയത് കൗതുകം പൂണ്ട് വിദ്യാര്‍ഥികള്‍. അട്ടേങ്ങാനം ഗവ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദിയില്‍ സംഘടിപ്പിച്ച ചലചിത്രോത്സവമാണ് വിദ്യാര്‍ഥികള്‍ക്ക് വേറിട്ട അനുഭവമായി തീര്‍ന്നത്. സ്‌കൂളിലെ അധ്യാപിക സ്വന്തം സ്‌കൂളില്‍ നായികയുടെ വേഷമിട്ട് അരങ്ങിലെത്തിയതാണ് വിദ്യാര്‍ഥികളെ ഏറെ അത്ഭുതപ്പെടുത്തിയത്. ഇന്ത്യന്‍ പനോരമയിലേക്കും കാന്‍ഫെസ്റ്റിവലിലേക്കും തിരഞ്ഞെടുത്ത സിനിമയില്‍ നായികയായി സ്‌കൂളിലെ കണക്ക് അധ്യാപിക ശാരിക എത്തിയത് കുട്ടികള്‍ ഏറെ കൈയ്യടിയോടെ സ്വീകരിച്ചു. ഇതോടൊപ്പം അധ്യാപികയുടെ അച്ഛനും അമ്മയും സിനിമയില്‍ അഭിനേതാക്കളായി എത്തിയത് ഏറെ പ്രത്യേകത […]

ഒടയംചാല്‍ വാര്‍ത്ത മലബാർബീറ്റ്സ് വാർത്തകൾ

കോടോം സ്‌കൂള്‍ അസംബ്ലി ഹാള്‍ ഉദ്ഘാടനം 10ന്‌

രാജപുരം : കോടോം ഡോ അംബേദ്കര്‍ ഗവ ഹയര്‍ സെക്കന്റി സ്‌കൂളിന് മന്ത്രി ഇ ചന്ദ്രശേഖരന്റെ ആസ്തിവികസന ഫണ്ടില്‍ നിന്നും അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച് അസംബ്ലി ഹാളിന്റെ ഉദ്ഘാടനവും സ്‌കൂള്‍ വികസന സെമിനാറും 10ന് പകല്‍ 2ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘടാകസമിതി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനപ്രകാരം കോടോം സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പ്രവര്‍ത്തനം നടത്തി വരുകയാണ്. അതിന്റെ […]