വണ്ണാത്തിക്കാനം ഓര്‍മ വായനശാലയുടെ നേതൃത്വത്തില്‍ പച്ചക്കറി വിത്ത് വിതരണം നടത്തി

രാജപുരം: ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന സന്ദേശം ഉര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പച്ചക്കറി വിത്ത് വിതരണപദ്ധതിയുടെ ഭാഗമായി വണ്ണാത്തിക്കാനം ഓര്‍മ വായനശാലയുടെ നേതൃത്വത്തില്‍ രാജപുരം കൃഷിഭവന്റെ സഹകരണത്തോടെ കുടുംബശ്രീ അംഗങ്ങള്‍ക്കും, കര്‍ഷകര്‍ക്കും പച്ചക്കറി വിത്ത് വിതരണം നടത്തി. മികച്ച കര്‍ഷകന്‍ കെ കെ തോമസ് കുടുന്തനാംകുഴി പരിപാടി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് പി കെ മുഹമ്മദ് അധ്യക്ഷനായി. എ ഡി എസ് അംഗം ലതശ്രീധരന്‍, വനിത വേദി കണ്‍വീനര്‍ ഇ രാജി എന്നിവര്‍ […]

വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാലയുടെ നേതൃത്വത്തില്‍ പച്ചക്കറി വിത്ത് വിതരണം

രാജപുരം: ജൈവ പച്ചക്കറിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഓണത്തിന് ഒരുമുറം പച്ചക്കറി വീട്ടുമുറ്റത്ത് എന്ന സന്ദേശം ഉയര്‍ത്തി നമ്മുടെ നാട്ടിലെ കര്‍ഷകര്‍ക്ക് വിഷമില്ലാ പച്ചക്കറി കൃഷി നടത്തുന്നതിന് കൃഷിവകുപ്പിന്റെ സഹകരണത്തോടെ വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാലയുടെ നേതൃത്വത്തില്‍ 2018 ജൂണ്‍ 10 ന് ഞായറാഴ്ച വൈകിട്ട് 3 മണിക്ക് വായനശാല ഒഫീസില്‍ വെച്ച് സൗജന്യമായി പച്ചക്കറി വിത്ത് വിതരണം ചെയ്യുന്നു.

കേരള കത്തോലിക്കാ കരിസ്മാറ്റിക്ക് കാസര്‍ഗോഡ് സോണിന്റെ നേതൃത്വത്തില്‍രാജപുരം തിരുക്കുടുംബ ഫൊറോന ദേവാലയത്തില്‍. കാരിസ്മാറ്റിക്ക് സന്ധ്യ

രാജപുരം: കേരള കത്തോലിക്കാ കരിസ്മാറ്റിക്ക് കാസര്‍ഗോഡ് സോണിന്റെ നേതൃത്വത്തില്‍ ദൈവവചനത്തിന്റെ കുളിര്‍മഴ പെയ്തിറങ്ങുന്ന അനുദഗ്രഹദായകമായ സായാഹ്നം കരിസ്മാറ്റിക് സന്ധ്യ-2018. 9-06-2018 ശനിയാഴ്ച്ച 4 മണി മുതല്‍ 9 മണി വരെ രാജപുരം തിരുക്കുടുംബ ഫൊറോന ദേവാലയത്തില്‍. 4 മണിക്ക് ജപമാല, 4.30ന് രാജപുരം സബ്‌സോണ്‍ തല ഉദ്ഘാനവും ദിവ്യബലിയും മാര്‍ ജോസഫ് പണ്ടാരശ്ശേരിയില്‍, വചന പ്രഘോഷണം: റവ.ഫാ. ചാക്കോ കുടിപ്പറമ്പില്‍, ജോയിച്ചന്‍ ഇലഞ്ഞിമറ്റം, ദിവ്യകാരുണ്യ ആരാധന: റവ.ഫാ. റെജി മുട്ടത്ത്

പനത്തടി സര്‍വ്വിസ് സഹകരണ ബാങ്ക് ഹൈടെക് കൃഷി രീതിയില്‍

രാജപുരം: പനത്തടി സര്‍വ്വിസ് സഹകരണ ബാങ്കിന് 2012-13 2013-14 സംസ്ഥാന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കര്‍ഷകസേവന കേന്ദ്രം ആരംഭിക്കുന്നതിന് 25 ലക്ഷം രൂപ അനുവദിച്ചു. അതിന്റെ തുടച്ചയായി 2014-15 വര്‍ഷത്തില്‍ 20 ലക്ഷം രൂപ പോളിഹൗസ്, മഴമറ, കാര്‍ഷിക നഴ്‌സറി എന്നിവയ്ക്കായി അനുവദിച്ചിരുന്നു. പോളിഹൗസിന്റെ നിര്‍മ്മാണം പുര്‍ത്തിയാക്കുകയും കൃഷിവിളവെടുപ്പിന് തയ്യാറാവുയും ചെയ്തിടുണ്ട്. പോളിഹൗസിലൂടെ കൃഷിനടത്തുന്ന സംസ്ഥാനത്തെ ആദ്യ സഹകരണബാങ്കാണ്. പോളിഹൗസിന്റെ ഉദ്ഘാടനം ഉടനെ നടത്തപ്പെടന്നതാണ്. 2014-15 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനിവദിച്ച മണ്ണുപരിശോധനാ കേന്ദ്രത്തിന്റെ നിര്‍മ്മണ പ്രവര്‍ത്തികള്‍ ത്വരിതഗത്തിയില്‍ […]

കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുളള ഫര്‍ണിച്ചര്‍ വിതരണം ചെയ്തു.

രാജപുരം: കോടോം ബോളൂര്‍ ഗ്രാമഞ്ചായത്ത് പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഫര്‍ണിച്ചര്‍ വിതരണ ഉദ്ഘാടനം കോടോം ബോളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. കുഞ്ഞിക്കണ്ണന്‍ നിര്‍വ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റന്റിംഗ്കമ്മിറ്റി ചെയര്‍മാന്‍ ഭ്രൂപേഷ് കെ.അദ്ധൃക്ഷത വഹിച്ചു. ജില്ലാ പട്ടിക വര്‍ഗ്ഗ വികസന ഓഫീസര്‍ അനന്തകൃഷ്ണന്‍ ടി.ടിമുഖ്യാതിഥിയായിരുന്നു. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എല്‍.ഉഷ, കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ അമ്പാടി.പി, മുഹമ്മദ് മുസ്തഫ, സജിത, കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി ജോസ് […]

ലോക പരിസ്ഥിതി ദിനത്തില്‍ രാജപുരം ഹോളി ഫാമിലി സ്‌കൂളില്‍ മരതൈ നല്‍കി

രാജപുരം: ലോക പരിസ്ഥിതി ദിനത്തില്‍ രാജപുരം ഹോളി ഫാമിലി സ്‌കൂളില്‍ സ്‌കൂള്‍ മാനേജര്‍ ഫാ.ഷാജി വടക്കേത്തൊട്ടി മരതൈ നല്‍കികൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു .വാര്‍ഡ് മെമ്പര്‍ എം.എം സൈമണ്‍, ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി. ബെസി, എല്‍.പി.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഒ.സി ജെയിംസ്, പി.ടി.എ.പ്രസിഡണ്ട് ടി.യു മാത്യു, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ലോകപരിസ്ഥിതി ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വിപുലമായ രീതിയില്‍ ആചരിച്ചു

പനത്തടി: ലോകപരിസ്ഥിതി ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വിപുലമായ രീതിയില്‍ ആചരിച്ചു. വിദ്യാര്‍ഥി പ്രതിനിധി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.ഷാജി ഉളളാട്ടിന് വ്യക്ഷതൈ നല്‍കി ദിനാചരണങ്ങള്‍ തുടക്കംകുറിച്ചു. തുടര്‍ന്ന് കുട്ടികള്‍ വൃക്ഷത്തൈകള്‍ തങ്ങളുടെ കൂട്ടുകാര്‍ക്ക് സമ്മാനമായി നല്‍കുകയും സ്‌കൂള്‍ ഉദ്യാനത്തില്‍ തൈകള്‍ നടുകയും ചെയ്തു. തുടര്‍ന്ന് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു. പ്രകൃതിസംരക്ഷണ ഭാഗമായി സ്‌കൂളില്‍ തുടര്‍ന്നുവരുന്ന പ്ലാസ്റ്റിക് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും പിന്തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞയെടുത്തു. പ്രിന്‍സിപ്പല്‍ ഫാ.ഷാജി ഉളളാട്ടില്‍ പരിസ്ഥിതി ദിന […]

പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാലയുടെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്ക് മരതൈ വിതരണം ചെയ്തു

രാജപുരം: പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാലയുടെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്ക് മരതൈ വിതരണം ചെയ്തു. വിവിധ തരത്തിലുള്ള മരതൈകളും, ഫലവൃഷതൈകളുമാണ് വിതരണം നടത്തിയത്. മരതൈ വിതരണോത്ഘാടനം ഡിവൈഎഫ്‌ഐ ബ്ലോക്ക് ജോ സെക്രട്ടറി ടി വി രജീഷ് ഉദ്ഘാടനം ചെയ്തു. യുത്ത് കോ ഓഡിനേറ്റര്‍ സുരേഷ് വയമ്പ്, വി എം കുഞ്ഞാമദ് എന്നിവര്‍ സംസാരിച്ചു. എ കെ രാജേന്ദ്രന്‍ സ്വാഗതം പറഞ്ഞു.

മലബാര്‍ സാഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ലോക പരിസ്ഥിതി ദിനവും നേത്യത്വ സംഗമവും രാജപുരം ഹോളി ഫാമിലി പാരിഷ് ഹാളില്‍ സംഘടിപ്പിച്ചു

രാജപുരം: മലബാര്‍ സാഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ലോക പരിസ്ഥിതി ദിനവും നേത്യത്വ സംഗമവും രാജപുരം ഹോളി ഫാമിലി പാരിഷ് ഹാളില്‍ സംഘടിപ്പിച്ചു. ദേവലയിലെ വിവിധ ഇടവകയില്‍ നിന്നും, വിവിധ ട്രു ഫുകളെ പ്രതിനിധീകരിച്ചു കൊണ്ട് 300 റൊളം പേര്‍ പങ്കെടുത്തു .രാജപുരം മേഖലയിലെ വിവിധ ഗ്രാമങ്ങില്‍ നിന്നും വിവിധ ഗ്രൂപ്പുകള പ്രതിനിധികച്ചു കൊണ്ട് 300ഓളം പേര്‍ പങ്കെടുത്തു .ഈ ദിനത്തില്‍ പരിസ്ഥിതി ദിനത്തെ കുറിച്ച് ത്രത്യത്വപാടവത്തെക്കുറിച്ചും ഫാ.ബിബിന്‍ കണ്ടോത്ത് ക്ലാസ്സ് നയിച്ചു. തുടര്‍ന്ന് പരിസ്ഥിതി ദിന പൊതുസമ്മേളനത്തില്‍ […]

2018, എച്ച്. എഫ്.എച്ച് എസ് ഇഫ്താര്‍ സംഗമം ദുബായില്‍..

ദുബായി: എച്ച്. എഫ്.എച്ച് എസ്‌കൂട്ടായ്മയിലെ പൂര്‍വ വിദ്യാര്‍ഥികള്‍ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കുടക്കീഴില്‍ ഈ റമദാന്‍ പുണ്യ മാസത്തില്‍ ജൂണ്‍ 1 -നു ഒരുമിച്ചപ്പോള്‍, ദുബായിലെ മംസാര്‍ പാര്‍ക്കിലെ സായാഹ്നം അതിനു സാക്ഷിയായി..അതൊരു സന്തോഷ മുഹൂര്‍ത്തമായി..ഒരുക്കങ്ങള്‍ ഒന്നിച് ഹനീഫ,നാസര്‍,ശംസു എന്നിവരുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കി …115 ആളുകള്‍ ആ ദിവസത്തെ നോമ്പ് തുറയ്ക്കുള്ള ബാങ്ക് വിളിക്കായി കാതോര്‍ത്തു …നോമ്പ് തുറന്ന് എല്ലാവരും സ്‌നേഹസംഭാഷണങ്ങള്‍ കൈമാറി..5 മണിക്ക് തുടങ്ങിയ യൂണിറ്റ്‌ന്റെ ജനറല്‍ ബോഡി യോഗത്തില്‍ പ്രെഡിഡന്റ് അധ്യക്ഷത വഹിച്ചു..സെക്രട്ടറി വാര്‍ഷിക റിപ്പോര്‍ട്ട് […]