തല ഉയര്‍ത്തിനില്‍ക്കുന്ന രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

രാജപുരം: കോട്ടയം അതിരൂപത നടത്തിയ ഐതിഹാസികമായ മലബാര്‍ കുടിയേറ്റ സിരാകേന്ദ്രമായ രാജപുരത്ത് കുടിയേറ്റ പിതാക്കന്മാര്‍ തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി 1944 സ്ഥാപിച്ച ഹോളിഫാമിലി എല്‍ പി സ്‌കൂള്‍ പിന്നീട് 1956 യു പിസ്‌കൂളായും 1960 ഹൈസ്‌കൂളായും ഉയര്‍ത്തപ്പെട്ട സ്‌കൂള്‍ 2000 ല്‍ ഹയര്‍സെക്കന്‍ഡറി ആയി. ഫാ ഫിലിപ്പ് ചെമ്മലക്കുഴി പ്രഥമ മാനേജറായും, ഫാ പീറ്റര്‍ ഊരാളില്‍ ഹെഡ്മാസ്റ്ററായും സാരഥ്യം ഏറ്റെടുത്തു സ്‌കൂള്‍ മലയോരമേഖലയിലെ വിദ്യാഭ്യാസ രംഗത്ത് ഇന്നും പ്രശോഭിച്ചു നില്‍ക്കുന്നു. രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിമിതികളില്‍ നിന്നും വളര്‍ച്ചയുടെ പാതയില്‍ മുന്നേറിക്കൊണ്ടിരിക്കുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ആധുനിക സംവിധാനങ്ങളൊടുകൂടി അന്താരാഷ്ട്ര നിലവാരത്തോടെ കൂടി സജ്ജമാക്കിയ കെട്ടിടം സ്‌കൂളിനെ ഒരു പടികൂടി ഉയര്‍ത്തിയിരിക്കുകയാണ്. മാനേജ്‌മെന്റ്, ഇടവകജനങ്ങള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, പൂര്‍വവിദ്യാര്‍ത്ഥികള്‍, അഭ്യുദയകാംക്ഷികളായ നാട്ടുകാര്‍ എന്നിവരുടെ അകമഴിഞ്ഞ സഹകരണത്തോടെ ഒന്നര കോടി രൂപ ചെലവിലാണ് 19 മുറികളോട് കൂടിയ മനോഹരമായ സ്‌കൂള്‍ മന്ദിരം ഒരുക്കിയത്. കേരള ഗവണ്‍മെന്റ് ചലഞ്ചിങ് ഫണ്ട് പദ്ധതിയില്‍ ഈ സ്‌കൂളിനെയും ഉള്‍പ്പെടുത്തി സ്‌കൂള്‍ വികസനത്തിന് സഹായിച്ചു കേരള സര്‍ക്കാരിനെ മാനേജ്‌മെന്റെും പിടിയെയും നന്ദി പറഞ്ഞു.

Leave a Reply