പെരുമ്പള്ളി ബദലഹേം ആശ്രമത്തില്‍ പുതിയ ബ്ലോക്ക് വെഞ്ചരിപ്പും,ഫാദര്‍ ജോര്‍ജ് കുറ്റിക്കല്‍ മെമ്മോറിയല്‍ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും നടത്തി

രാജപുരം: അനാഥരായ നിരാലംബരായ ആളുകളെ പരിചരിക്കുക സ്‌നേഹിക്കുക ശുശ്രൂഷ സൂക്ഷിക്കുക സന്തോഷം പകര്‍ന്നു കൊടുക്കുക ഇത് വലിയ ക്രിസ്തീയ ചൈതന്യമാണ് ദൗത്യമാണ്. ഇത് മനസ്സിലാക്കുന്ന ആളുകള്‍ ഇത് തങ്ങളുടെയും ദൗത്യമാണ് എന്ന് മനസ്സിലാക്കി ഇതിനോടൊപ്പം പങ്കു ചേരുമ്പോഴാണ് ബത്ലഹേം പോലെയുള്ള ആശ്രമങ്ങള്‍ നിരന്തരം വളര്‍ന്നുകൊണ്ടിരിക്കുന്നത് എന്നും മാര്‍ മാത്യു മൂലക്കാട്ട് പിതാവ്. പീറ്ററിന്റെ നേതൃത്വത്തില്‍ 20 വര്‍ഷങ്ങള്‍ക്കുമുമ്പ് തുടങ്ങിയ ബത്ലഹേം ആശ്രമം ഇത്രയും വളര്‍ന്ന ശോഭയോടെ നില്‍ക്കുന്നത് പീറ്ററിനെ പോലെതന്നെ നന്മയുള്ള നിരവധിയാളുകളുടെ പ്രവര്‍ത്തനങ്ങളുടെ ഫലമാണെന്ന് മാര്‍ മാത്യു മൂലക്കാട്ട് പിതാവ്. പെരുമ്പള്ളി ബദലഹേം ആശ്രമത്തില്‍ ജോര്‍ജ് കുറ്റീക്കലച്ചന്റെ സ്വര്‍ഗീയ പ്രവേശനത്തിന്റെ അനുസ്മരണ സമ്മേളനവും, ആശ്രമത്തിന്റെ പുതിയ ബ്ലോക്ക് വെഞ്ചരിപ്പും, ആകാശപ്പറവകളുടെ സ്വര്‍ഗീയ മധ്യസ്ഥന്‍ കര്‍മ്മല മാതാവിന്റെ ഗ്രോട്ടോ വെഞ്ചരിപ്പും ഫാദര്‍ ജോര്‍ജ് കുറ്റിക്കല്‍ മെമ്മോറിയല്‍ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും നടത്തി സംസാരിക്കുകയായിരുന്നു കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവ് . വാര്‍ഷിക സമ്മേളനത്തില്‍ രാജപുരം ഫൊറോന വികാരി ഫാ ഷാജി വടക്കേത്തൊട്ടി അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ എഫ് ബി എ ഡയറക്ടര്‍ ഫാദര്‍ മാത്യു തുണ്ടത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. രാജന്‍, ഫാദര്‍ മാത്യു വളവനാല്‍, പഞ്ചായത്ത് പ്രസിഡണ്ട് ത്രേസ്യാമ്മ ജോസഫ്, വൈസ് പ്രസിഡണ്ട് ടി.കെ നാരായണന്‍, വാര്‍ഡ് മെമ്പര്‍ ബി.രാമ, അഡ്വക്കേറ്റ് എം.സി ജോസ്, അബ്ദുല്‍ നാസര്‍ ഹാജി, ദിവ്യകാരുണ്യ ദാസന്‍ എസ് ഐ സി ബി എ സാംസണപ്പന്‍, കുമാരി ജയാ സജി എന്നിവര്‍ പ്രസംഗിച്ചു. മാലക്കല്ല് ലൂര്‍ദ്ദ് മാതാ ചര്‍ച്ച് വികാരി ഫാ ബൈജു എടാട്ട് സ്വാഗതവും ഒ.ജെ പീറ്റര്‍ നന്ദിയും പറഞ്ഞു.

Leave a Reply