രാജപുരം : ഉദ്യോഗസ്ഥ ദമ്പതികളുടെ വിരമിക്കൽ ഒരേദിവസം. ഈ അപൂർവ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ സൃഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും ഒത്തു ചേർന്നു. മാലക്കല്ല് സെന്റ് മേരീസ് എ.യു.പി. സ്കൂൾ ഹെഡ്മാസ്റ്റർ എം.എ.സജിയും ഭാര്യ കാസർകോട് ജെപി എച്ച് എൻ സ്കൂൾ പ്രിൻസിപ്പൽ ടിജി മോൾ എൻ.തോമസിൻ്റെയും വിരമിക്കൽ ദിനമാണ് ഒരേ ദിവസം വന്നെത്തിയത്.
അഘോഷത്തിൻ്റെ ഭാഗമായി ഇന്ന് മെയ് 30ന് ചുള്ളിക്കരയിലെ മുളവനാൽ ഭവനത്തിൽ പ്രൗഢഗംഭീരമായി ചടങ്ങ് നടന്നു.
ദീർഘകാലം വിദ്യാഭ്യാസ മേഖലയിലെ സേവനത്തിലൂടെ വിദ്യാർത്ഥികളുടെയും സഹപ്രവർത്തകരുടെയും സമൂഹത്തിന്റെയും ആദരവും സ്നേഹവും നേടിയവരാണിവർ
തങ്ങളുടെ ഔദ്യോഗിക ജീവിതത്തിന്റെ അവസാന ദിനം ഒരേ ദിവസമായത് ചടങ്ങിന് കൂടുതൽ പ്രത്യേകത നൽകി.
മാലക്കല്ല് സെന്റ് മേരീസ് എ.യു.പി. സ്കൂളിലെയും കാസർകോട് ജെ പി എച്ച് എൻ സ്കൂളിലെയും അധ്യാപകർ, ജീവനക്കാർ, കുടുംബാംഗങ്ങൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ, അയൽവാസികൾ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ അറിയിച്ചു
