രാജപുരം: കള്ളാർ റെയ്ഞ്ച് മദ്രസ മാനേജ്മെൻ്റ്, റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ , പനത്തടി, കള്ളാർ, കോടോംബേളൂർ പഞ്ചായത്ത് എസ്എം എഫ് കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഇലൽ ഹബീബി
നബിദിന റാലിയും മഹാസമ്മേളനവും ഒടയംചാൽ മർഹും സി.മമ്മു ഹാജി നഗറിൽ നടന്നു. ഒടയംചാൽ ജുമാ മസ്ജിദിൽ നടന്ന മൗലീദ് പാരായണത്തിന് പാറപ്പള്ളി മുദരീസ് മുനീർ ഫൈസി ഇർഫാനിനേത്രത്വം
നൽകി. ഇബ്രാഹിം ഹാജി ഒടയംചാൽ പതാക ഉയർത്തി. നബിദിന സമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് കുഞ്ഞഹമ്മദ് പാലക്കി മുഖ്യാതിഥിയായി. ഷൗക്കത്തലി വെള്ളമുണ്ട മുഖ്യ പ്രഭാഷണം നടത്തി , ഫാ.ഷിൻ്റോ പുളിയുരുമ്പിൽ, രഘു ആലടുക്കം, പി.ദാമോദരൻ, ഹാജി കെ.അബൂബക്കർ, കെ.ഉമ്മർഹാജി കൊട്ടോടി, ലത്വീഫ് അടുക്കം, എം.ബി.ഇബ്രാഹിം മൗലവി,
എം.കെ.ഹസൈനാർ കുണ്ടടുക്കം, അബ്ദുസമദ് ഹുദവി, ഉമർ അബ്ദുല്ല പുണൂർ തുടങ്ങിയവർ സംസാരിച്ചു.