രാജ്യപുരം ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂളിൽ എൻഎസ്എസിന്റെ നേതൃത്വത്തിൽ ജീവദ്യുതി സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി.

രാജ്യപുരം : ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂളിൽ എൻഎസ്എസിന്റെ നേതൃത്വത്തിൽ ജീവദ്യുതി സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി.കാസർഗോഡ് ജില്ല പഞ്ചായത്ത് മെമ്പർ ശ്രീ ഷിനോജ് ചാക്കോ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ബ്ലഡ് ഡോണേഴ്സ് കേരള കാഞ്ഞങ്ങാട് ഗവൺമെൻറ് ആശുപത്രിയുമായി സഹകരിച്ച് നടത്തിയ ക്യാമ്പിൽ നൂറോളം ആൾക്കാർ രക്തം നൽകാൻ എത്തി. സീനിയർ അസിസ്റ്റൻറ് ശ്രീ ജോൺ എം കെ അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ ഷിജു പി ലൂക്കോസ് സ്വാഗതവും എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സെൽമ കെ ജെ നന്ദിയും പറഞ്ഞു.കാഞ്ഞങ്ങാട് ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോക്ടർ നിമ്മി ജോണിന്റെ നേതൃത്വത്തിൽ 10 പേരടങ്ങുന്ന ടീമാണ് ക്യാമ്പിന് നേതൃത്വം നൽകിയത്.ബ്ലഡ് ഡോണേഴ്സ് കേരള സംസ്ഥാന പ്രസിഡണ്ട് ശ്രീ സനലാൽ ആശംസ അറിയിച്ചു.

Leave a Reply