പോലീസ് കുടുംബ സഹായനിധി വിതരണം ചെയ്തു.

രാജപുരം: സർവ്വീസിലിരിക്കെ മരണപ്പെട്ട ബേഡകം സ്റ്റേഷനിലെ എസ് ഐ വിജയൻ, രാജപുരം സ്റ്റേഷനിലെ എഎസ്ഐ ചന്ദൻ എന്നിവർക്കുള്ള എറണാകുളം ഹൗസിംഗ് സഹകരണ സംഘത്തിന്റെ സി പി എഎസ് ആനുകൂല്യവും, ജില്ലയിലെ പോലീസ് സംഘടനകളുടെ നേതൃത്വത്തിൽ സ്വരൂപിച്ച വിജയൻ കുടുംബ സഹായനിധിയും പനത്തടി പാടിയിലുള്ള ഐക്യോദയം എൻ എസ് എസ് കരയോഗ ഹാളിൽ ജില്ല പോലീസ് മേധാവി ഡി.ശിൽപ പരേതരുടെ  കുടുംബങ്ങൾക്ക് കൈമാറി. കെ പി എ ജില്ലാ പ്രസിഡണ്ട് ബി.രാജ്കുമാർ അദ്ധ്യക്ഷത വഹിച്ചു. പനത്തടി പഞ്ചായത്ത് അദ്ധ്യക്ഷ പ്രസന്ന പ്രസാദ്, വൈസ് പ്രസിഡണ്ട് പി.എം.കുര്യാക്കോസ്, വാർഡ് മെമ്പർ മഞ്ജുഷ, കെ പി എ ജനറൽ സെക്രട്ടറി ഇ.വി പ്രദീപൻ, കെ പി ഒ എ സംസ്ഥാന നിർവ്വാഹക സമിതിയംഗം എം.സദാശിവൻ, ബേഡകം എസ് എച്ച് ഒ രാജീവൻ വലിയവളപ്പിൽ, രാജപുരം എസ് എച്ച് ഒ രാജേഷ്, എസ്തെ സി.പ്രദിപ് കുമാർ, കെ പി എ ജില്ലാ സെക്രട്ടറി എ.പി.സുരേഷ്, ജില്ല പോലീസ് സഹകരണ സംഘം പ്രസിഡണ്ട് ടി.ഗിരീഷ് ബാബു എന്നിവർ സംസാരിച്ചു. കെ പി ഒഎ ജില്ലാ സെക്രട്ടറി പി.രവീന്ദ്രൻ സ്വാഗതവും ബേഡകം സ്റ്റേഷൻ റൈറ്റർ എഎസ്ഐ ഗോപകുമാർ നന്ദിയും പറഞ്ഞു.

Leave a Reply