രാജപുരം ; പാണത്തൂർ ചലഞ്ചേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ പന്ത്രണ്ടാമത് ഓണോത്സവം പനത്തടി പഞ്ചായത്തി പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻ്റ് വി.ആർ.ബിജു അധ്യക്ഷത വഹിച്ചു. പി.തമ്പാൻ, എ.ഇ.സെബാസ്റ്റ്യൻ, പി.എൻ.സുനിൽകുമാർ , എ.കെ.ശശി, എന്നിവർ സംസാരിച്ചു. ക്ലബ് സെക്രട്ടറി റോണി ആൻ്റണി സ്വാഗതവും ട്രഷറർ എൻ.ബി.ബാബു നന്ദിയും പറഞ്ഞു. മാവേലി മന്നൻ്റെ വിളംബര ഘോഷയാത്രയും നടന്നു. ആഗസ്ത് 21മുതൽ 30വരെ വിവിധ മത്സരങ്ങൾ, ഗാനമേള സാംസ്കാരിക സമ്മേളനം, അനുമോദനം, ആദരിക്കൽ, വടംവലി തുടങ്ങി പരിപാടികൾ നടക്കും. പ്രശസ്ത സിനിമാ സീരിയൽ താരം ഉണ്ണിരാജ മുഖ്യാതിഥിയാകും.