രാജപുര്യ : പനത്തടി പഞ്ചായത്തിന്റെ വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാർ ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് സംഘടിപ്പിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ബിന്ദു സെമിനാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.രഘുനാഥ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.ജെ.ജെയിംസ് വാർഷിക പദ്ധതി അവതരണം നടത്തി. സ്ഥിരം സമിതി അധ്യക്ഷരായ സുപ്രിയ അജിത്ത്, കെ.ബീ’രതീഷ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബി സുരേഷ് കുമാർ, ഭവ്യ രാജ്, ഗ്രാമപഞ്ചായത്തങ്ങളായ കെ.കെ.വേണുഗോപാൽ, എൻ.വിൻസന്റ് ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം.വി.കൃഷ്ണൻ, സി.ഡി. എസ് ചെയർപേഴ്സൺ വിദ്യ തുടങ്ങിയവർ പ്രസംഗിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഇ.മുഹമ്മദ് ഇർഷാദ്. സ്വാഗതവും പഞ്ചായത്ത് അംഗം എം.ഷിബു നന്ദിയും പറഞ്ഞു. ആസൂത്രണ സമിതി അംഗങ്ങൾ,നിർവഹണ ഉദ്യോഗസ്ഥർ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ തുടങ്ങിയവർ സെമിനാറിൽ സംബന്ധിച്ചു.
