രാജപുരം: കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന പാതയിലെ പൂടംകല്ല് മുതല്‍ ചിറങ്കടവ് വരെയുള്ള റോഡ് നവീകരണത്തിലെ അനാസ്ഥയ്ക്കെതിരെ പ്രത്യക്ഷ ജനകീയ സമരവുമായി തെരുവിലിറങ്ങി മലനാട് വികസന സമിതി. ഗാന്ധിജയന്തി ദിനത്തില്‍ നടത്തിയ ചക്ര സ്തംഭന സമരത്തിലും ഏകദിന ഉപവാസ സമരത്തിലും പങ്കെടുത്തത് നിരവധിപേരാണ്. ബളാംന്തോട് വെച്ച് സംഘടിപ്പിച്ച പ്രതിഷേധ പരിപാടി രാജ പുരം സെൻ്റ് പയസ് കോളേജി പ്രൊഫസര്‍ ഡോ.സിനോഷ് സ്കറിയാച്ചൻ ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ് മുഖ്യാതിഥിയായി. മലനാട് വികസന സമിതി ചെയര്മാന് ആര്.സൂര്യനാരായണ ഭട്ട് അധ്യക്ഷത വഹിച്ചു. മലനാട് വികസന സമിതി ജനറല്‍ സെക്രട്ടറി ബി.അനില്‍ കുമാര്‍ സ്വാഗതം പറഞ്ഞു. പനത്തടി പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്ന പ്രസാദ് സിനോഷ് സ്കറിയയെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ, പഞ്ചായ അംഗങ്ങളായ രാധാ സുകുമാരന്‍, കെ.കെ.വേണുഗോപാല്‍, എൻ.വിന്‍സെന്റ് , എം. പത്മകുമാരി ,
മലനാട് വികസന സമിതി വൈസ് ചെയർമാൻ കെ.ജെ.സജി,
കുഞ്ഞമ്പു നായര്‍, സുപ്രീയ ശിവദാസ്
പ്രീതി തുടങ്ങിയവര്‍ സംസാരിച്ചു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍, ഓട്ടോ ടാക്സി തൊഴിലാളികള്‍,
വ്യപാരി വ്യവസായി പ്രതിനിധികള്‍ , റെസിഡന്‍ഷ്യല്‍ അസോസിയേഷന് പ്രതിനിധികള്‍, ജെ.സി.ഐ ഭാരവാഹികള്‍, റാണിപുരം ഇക്കോ ടൂറിസം റിസോര്‍ട്ട് അസോസിയേഷന് പ്രതിനിധികള്‍, ചുമട്ട് തൊഴിലാളികള്‍, ലയണ്‍സ് ക്ലബ്ബ് പ്രതിനിധികള്‍, കെ.പി.സി രാജപുരം ഫൊറോന , ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് പ്രതിനിധികള്‍, കേരള ടാക്സി ഡ്രൈവര്‍ ഓര്ഗനൈസേഷന് അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.