രാജപുരം: റാണിപുരം വനസംരഷണസമിതി ഗാന്ധി ജയന്തിദിനാചരണം നടത്തി. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ രാഹുൽ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് എസ് മധുസൂദനൻ അധ്യക്ഷത വഹിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ബി സേസപ്പ , രാജപുരം സെന്റ് പയസ് ടെൻത് കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ.അഖിൽ തോമസ്, കെ സി വൈ എം പനത്തടി ഫോറോന പ്രസിഡന്റ് ഹൈനസ് അബ്രഹാം, ബീറ്റ് ഫോറസ്റ്റ് ഓഫീസർ എ.കെ.ശിഹാബുദ്ദീൻ . സമിതി സെക്രട്ടറി ഡി.വിമൽ രാജ്, ടിറ്റോ വരകുകാലായിൽ എന്നിവർ പ്രസംഗിച്ചു. സമിതി ട്രഷറർ എം.കെ സുരേഷ് സ്വാഗതവും ബീറ്റ് ഫോറസ്റ്റ് ഓഫീസർ വി വിനീത് നന്ദിയും പറഞ്ഞു.