രാജപുരം: കാസർകോട് ജില്ലയിലെ മലയോര കർഷകരുടെ കൂട്ടായ്മയുടെ ഭാഗമായി രുപീകരിച്ച ജയ് കിസാൻ ചാരിറ്റബിൾ സൊസൈറ്റിയുടെ ഉദ്ഘാടനം കള്ളാർ അനുഗ്രഹ ഓഡിറ്റോറിയത്തിൽ കള്ളാർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.നാരായണൻ നിർവ്വഹിച്ചു. ചെയ്തു. സൊസൈറ്റി പ്രസിഡൻ്റ് എം.രഞ്ജിത്ത് നമ്പ്യാർ അധ്യക്ഷത വഹിച്ചു. കാംകോ പ്രസിഡൻ്റ് കിഷോർ കുമാർ കൊടഗി മുഖ്യാതിഥിയായി , കള്ളാർ പഞ്ചായത്തംഗം സന്തോഷ് വി ചാക്കോ, കാസർകോട് ഡി ഡി കെ.എൻ.ജ്യോതികുമാരി, പരപ്പ ബ്ലോക്ക് എഡിഎം ഇൻ ചാർജ് ഹരിത, കള്ളാർ കൃഷി ഓഫിസർ ഹാനീന, റബ്ബർ ബോർഡ് ഡവലപ്പ് മെൻ്റ് ഓഫീസർ വി.അനിൽ കുമാർ, മൃഗസംരക്ഷണ വകുപ്പ് റിട്ട. അസിസ്റ്റൻ്റ് ഡയറക്ടർ ഡോ. എ.മുരളിധരൻ , കാംകോ ആർ എഒ എം.ചന്ദ്ര, കാംകോ ഡയറക്ടർമാരായ , ജയറാം സരളായ , രാധാകൃഷ്ണൻ കരിമ്പിൽ, മലനാട് വികസന സമിതി ചെയർമാൻ സൂര്യ നാരായണ ഭട്ട്, രാജപുരം പ്രസ് ഫോറം സെക്രട്ടറി സുരേഷ് കൂക്കൾ, തരാ ഫാം പാർട്ട്ണർ ടോം, ജയ് കിസാൻ ഭാരവാഹികളായ ഷിനോ പിലിപ്പ്, അരവിന്ദാക്ഷൻ തേമനം പ്പുഴ എന്നിവർ സംസാരിച്ചു. സെക്രട്ടറി സിബി കൊട്ടോടി സ്വാഗതവും ജോ. സെക്രട്ടറി വേണുഗോപാൽ നന്ദിയും പറഞ്ഞു.