ഹോസ്ദുർഗ്ഗ് ഉപജില്ലാ വോളിബോൾ ചാമ്പ്യൻഷിപ്പ് ഡോ.എജിഎച്ച് എസ് എസ് ഓവർ ഓൾ ചാമ്പ്യൻമാർ.

രാജപുരം: പൊതു വിദ്യാഭ്യാസവകുപ്പിന് കീഴിൽ ഹോസ്‌ദുർഗ്ഗ് ഉപജില്ലാ ഗെയിംസ് അസോസിയേഷൻ ദുർഗ്ഗ ഹയർ സെക്കൻണ്ടറി സ്‌കൂളിൽ വച്ച് നടത്തിയ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കോടോത്ത് ഡോ:അംബേദ്കർ ഗവ ഹയർ സെക്കൻണ്ടറി സ്‌കൂൾ ഓവർ ഓൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം, ജൂനിയർ ആൺ കുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം, ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം , സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം, സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി സ്‌കൂളിലെ കായികാദ്ധ്യാപകനാണ് വോളിബോൾ പരിശീലനം നൽകുന്നത്.