രാജപുരം ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ ചാന്ദ്രദിനാഘോഷം ആചരിച്ചു.


രാജപുരം: ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ ചാന്ദ്രദിനാഘോഷം ആചരിച്ചു. പോസ്റ്റർ നിർമ്മാണം, ചന്ദ്രനെ അറിഞ്ഞൊരു ആകാശ യാത്ര, ചന്ദ്രനിലെ തട്ടുകട പോലുള്ള പ്രവർത്തനങ്ങൾ കുട്ടികളിൽ ആവേശവും കൗതുകവും ഉണർത്തി.ചന്ദ്രയാൻ 3 ന്റെ പ്രതീകാത്മക വിക്ഷേപണം കുട്ടികളിൽ ശാസ്ത അവബോധം വളർത്താൻ സഹായകമായി. നിത്യ ബാബു കുട്ടികൾക്ക് ചാന്ദ്രദിന സന്ദേശം നൽകി. അനില തോമസിന്റെ നേതൃത്വത്തിൽ നടന്ന ചാന്ദ്രദിന പ്രവർത്തനങ്ങൾ കുട്ടികൾക്ക് നവ്യാനുഭവമായി. പ്രവർത്തനങ്ങൾക്ക് പ്രധാനാദ്ധ്യാപകൻ എബ്രാഹം കെ. ഒ, ഷൈബി എബ്രാഹം, സോണി കുരിയൻ, ആൽബിൻ ജോ ജോ,ജിറ്റി മോൾ ജിജി, ആമിന എ എന്നിവർ നേതൃത്വം നൽകി.

Leave a Reply