വിദ്യാർത്ഥികൾക്കായി സാഹിത്യ ക്യാമ്പ് സംഘടിപ്പിക്കുന്നു.

രാജപുരം: കാസർകോട് ജില്ലയിലെ യുപി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് വേണ്ടി തിര സാഹിത്യ വേദി, കാടങ്കോട് സെപ്തംബർ 12 ന് ചെറുവത്തൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്റെറി സ്കൂളിൽ വെച്ച് ഏകദിന സാഹിത്യ ക്യാംപ് സംഘടിപ്പിക്കുന്നു. പ്രസ്തുത ക്യാമ്പിൽ സി.എം വിനയചന്ദ്രൻ മാസ്റ്റർ, നാരായണൻ അമ്പലത്തറ, പ്രകാശൻ മാസ്റ്റർ കരിവെള്ളൂർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുക്കും. രഞ്ജിത്ത് ഓരി ക്യാമ്പ് നിയന്ത്രിക്കും. പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർത്ഥികൾ മുൻകൂട്ടി റജിസ്റ്റർ ചെയ്യണം ബന്ധപെടേണ്ട നമ്പർ
9446420401, 9605520299