ലോക പോളിയോ ദിനം : ഒടയഞ്ചാലിൽ ബോധവത്കരണ സംഗീതയാത്ര.

രാജപുരം : ലോക പൊളിയോ ദിനത്തോടനുബന്ധിച്ച് പോളിയോ വാക്സിന്റെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കാൻ ഒടയഞ്ചാൽ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ സംഗീത പ്രചരണ വാഹന യാത്ര സംഘടിപ്പിച്ചു. മാലക്കല്ല് മുതൽ അമ്പലത്തറ വരെയാണ് വാഹനയാത്ര നടത്തിയത്. ഒടയഞ്ചാൽ ടൗണിൽ നടന്ന ചടങ്ങിൽ അസിസ്റ്റന്റ് ഗവർണർ സജി.ടി.ടി വാഹനയാത്രയുടെ ഉദ്ഘാടനം നിർവഹിച്ചു. റോട്ടറി ക്ലബ്ബ് പ്രസിഡന്റ്‌ ബാബു.കെ, അനിൽകുമാർ ഫിലിപ്പ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. സെക്രട്ടറി ഷീജ ജോർജ് ഉൾപ്പെടെയുള്ള റോട്ടറി ക്ലബ്ബ് അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.