ഇരിയ. ഗ്രന്ഥശാലാ വാരാഘോഷത്തിന്റെ ഭാഗമായി വായനശാലയിലേക്ക് പുസ്തകങ്ങള്‍ സമ്മാനിച്ച് നവദമ്പതിമാര്‍. വയമ്പിലെ രതീഷും നീതുമോളുമാണ് വിവാഹദിനത്തില്‍ വയമ്പ് ക്യഷ്ണപിള്ള വായനശാലയ്ക്ക് പുസ്തകങ്ങള്‍ സമ്മാനിച്ചത്. വായനശാല എക്സി. അംഗം കൂടിയാണ് രതീഷ്. വായനശാലാ സെക്രട്ടറി സുരേഷ് വയമ്പ് പുസ്തകം ഏറ്റുവാങ്ങി. പ്രസിഡന്റ് മഹേഷ്, രതീഷ്, അജയ്കുമാര്‍, ജിനു ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.