
കാലിച്ചാനടുക്കം: കാലിച്ചാനടുക്കം മാവേലി സൂപ്പര്‍ മാര്‍ക്കറ്റില്‍ മോഷണശ്രമം. പൂട്ടുപൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് മേശ വലിപ്പില്‍ സൂക്ഷിച്ചിരുന്ന നാണയങ്ങള്‍ കവര്‍ന്നു. ശനിയാഴ്ച വൈകുന്നേരം അടച്ച സ്ഥാപനം രണ്ട് ദിവസത്തെ അവധി കഴിഞ്ഞ് ഇന്നു രാവിലെ ജീവനക്കാര്‍ തുറക്കാനെത്തിയപ്പോഴാണ് ഷട്ടറിന്റെ പൂട്ട് പൊളിച്ചത് ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് ജിവനക്കാര്‍ അമ്പലത്തറ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ദിവസങ്ങള്‍ക്ക് മുന്‍പ് റബര്‍ മാര്‍ക്കറ്റിംങ് സൊസൈറ്റി, പച്ചക്കറികട തുടങ്ങിയവയിലും മോഷണശ്രമം നടന്നിരുന്നു.