രാജപുരം: പരപ്പ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ പെടുത്തി വനിതകള്‍ക്കായി നടപ്പിലാക്കുന്ന കാര്‍ഷിക മൂല്യവര്‍ദ്ധിത ഉത്പന്ന യൂണിറ്റിന് പനത്തടി പഞ്ചായത്തിലെ ചുഴുപ്പില്‍ തുടക്കമായി. ചക്ക ഉപയോഗിച്ചുള്ള ഭക്ഷ്യോത്പന്നങ്ങള്‍, ചിപ്സ് തുടങ്ങിയവയാണ് യൂണിറ്റില്‍ തയ്യാറാക്കുക. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ജി.മോഹനന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്മാന് വി.സുധാകരന് വില്പന നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ലതാ അരവിന്ദന്, പഞ്ചായത്തംഗങ്ങളായ പി.സുകുമാരന്‍, സി.ആര്.അനൂപ്, കുടുംബശ്രീ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്, സി.ഡി.എസ്.ചെയര്‍പേഴ്സണ്‍ മാധവി തുടങ്ങിയവര്‍ സംസാരിച്ചു.