
രാജപുരം: തെറ്റായ ദേശീയ വിദ്യാഭ്യാസ നയം തിരുത്തുക, തൊഴിലില്ലായ്മ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തി എസ്.എഫ്.ഐ.പനത്തടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജപുരം പോസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി. സംസ്ഥാന കമ്മിറ്റിയംഗം ശില്‍പ്പ കോടോത്ത് ഉദ്ഘാടനം ചെയ്തു. വി.കെ. നീരജ് അധ്യക്ഷത വഹിച്ചു. സച്ചിന്‍ അയറോട്ട് സംസാരിച്ചു.