മാലക്കല്ല് പൂക്കയം സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക പള്ളിയിൽ തിരുനാളിന് കൊടിയേറി.

രാജപുരം: മാലക്കല്ല് പൂക്കയം സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക പള്ളിയിൽ ഇടവക മധ്യസ്‌ഥനായ വിശുദ്ധ എസ്ത‌പ്പാനോസിന്റെ തിരുനാളിന് വികാരി ഫാ. ഷിനോജ് വെള്ളായിക്കൽ കൊടിയേറ്റി. ഡിസംബർ 17 ന് രാവിലെ 8 ന് ലദീഞ്ഞ്, വിശുദ്ധ കുർബാന. നൊവേന, ഏകദിന ധ്യാനം എന്നിവയ്ക്ക് ഫാ.ജോൺ കൂട്ടുങ്കൽ കാർ മികത്വം വഹിക്കും. തുടർന്ന് വരുന്ന ദിവസങ്ങളിൽ ഫാ ജോസ് പാറയിൽ. ഫാ.ഡിനോ കുമ്മാനിക്കാട്ട്, ഫാ.ജോസ് കുന്നേൽ, ഫാ.ഷിജോ കുഴിപ്പള്ളിൽ ഫാ.സിജോ തേക്കും കാട്ടിൽ, ജോസ് കളത്തിപറമ്പിൽ, ഫാ.റെജി ഓണശേരിൽ എന്നിവർ കാർമികത്വം വഹിക്കും. ഡിസംബർ 25 ന് വൈകിട്ട് 6 ന് കനീലടുക്കം കുരിശുപള്ളിയിൽ വാദ്യമേളങ്ങൾ 7 ന് ലദീഞ്ഞ്, ഫാ.വക്കച്ചൻ പഴയപറമ്പിൽ, 7.15 ന് വചന സന്ദേശം ഫാ.ബേബി കട്ടിയാങ്കൽ, പരിശുദ്ധ കുർബാനയുടെ വാഴ്വ് ഫാ ജോസ് തറപ്പുതൊട്ടിയിൽ 26 ന് രാവിലെ 6.30 ന് 0 ന് വിശുദ്ധ കുർബാന, 10 ന് തിരുനാൾ റാസ സന്ദേശം, ഫാ.സിൽജോ ആവണിക്കുന്നേൽ നൽകും, ഫാ.ജോപ്പൻ ചെത്തിക്കുന്നേൽ, ഫാ.ജോബിഷ് തടത്തിൽ. ഫാ.ജോയൽ മുകളേൽ എന്നിവർ സഹകാർമികരാകും. ഫാ.സുനീർ പാറയ്ക്കൽ തിരുനാൾ സന്ദേശം നൽകും. 12.30 ന പ്രദക്ഷിണം. പരിശുദ്ധ കുർബാനയുടെ ആശീർവാദം, ഫാ.ജോർജ് കുടുന്തയിൽ. 27 ന് രാവിലെ 6.30 ന് പരേത സ്മരണ. വിശുദ്ധ കുർബാന ഫാ.അജീഷ് അയലാറ്റിൽ, 6 മണിക്ക് കൂടാര യോഗ വാർ ഷികം. ഫാ.ജോഷ് വല്ലർകാട്ടിൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് കലാസന്ധ്യ സ്നേഹവിരുന്ന് .

Leave a Reply